വിവാദമായി പാലാ നഗരസഭ അംഗങ്ങളുടെ വിനോദയാത്ര

Spread the love

പാലാ: വിവാദമായി പാലാ നഗരസഭ അംഗങ്ങളുടെ വിനോദയാത്ര. യാത്രയ്ക്കിടെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പണം വെച്ച് പകിട കളിക്കുന്ന ദൃശ്യങ്ങളാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. പ്രവര്‍ത്തിദിനത്തിലായിരുന്നു വിനോദയാത്ര.കഴിഞ്ഞ സെപ്റ്റംബര്‍ 29 ന് പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോയും കേരള കോണ്‍ഗ്രസ് എം അംഗങ്ങളും ഉള്‍പ്പെടുന്ന പാലായിലെ കൗണ്‍സിലര്‍മാര്‍ നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിന്റെ പേഴ്‌സണല്‍ സ്റ്റാഫും യാത്രയില്‍ പങ്കെടുത്തിരുന്നു.പാട്ടും ആഘോഷവുമായുള്ള യാത്രയ്ക്കിടെയാണ് കൗണ്‍സിലര്‍മാര്‍ പണം വെച്ച് പകിട കളിച്ചത്. സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ പണം വെച്ച് പകിട കളിച്ചിട്ടില്ല എന്നാണ് കൗണ്‍സിലര്‍ മാരുടെ വിശദീകരണം. ഉല്ലാസയാത്രയ്ക്കിടെ രസകരമായി ദൃശ്യങ്ങള്‍ പകര്‍ത്തുക മാത്രമായിരുന്നു. ഒരു മാസങ്ങള്‍ക്കു മുന്‍പുള്ള ദൃശ്യങ്ങള്‍ മനപ്പൂര്‍വം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നുമാണ് ഇടതു ഭരണസമിതിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *