Spread the love

ചെറുമഴ മതി പെരുങ്കടവിളയിൽ പലയിടത്തും വെള്ളം പൊങ്ങും

നെയ്യാറ്റിൻകര: അശാസ്ത്രീയമായ ഓട നിർമ്മാണവും റോഡ് നിർമ്മാണവും കാരണം പെരുങ്കടവിളയിൽ ചെറു മഴയത്ത് പോലും പല ഭാഗങ്ങളിലും വെള്ളക്കെട്ട് ദുരിതം. ഇന്നലെ പെയ്ത മഴയിൽ പെരുങ്കടവിള ആശുപത്രി കവലയിൽ പഴമല റോഡ് തിരിയുന്ന ഭാഗത്ത് വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. ഇതു കാരണം സമീപത്തെ വീടുകൾ വെള്ളം കയറുമെന്ന മീഷണിയിലായി. അടുത്തിടെ നവീകരണത്തിൻ്റെ ആദ്യഘട്ടം പുർത്തിയായ അമരവിള ആര്യൻകോട് ഹൈടെക് റോഡിലാണ് വെള്ളം നിറഞ്ഞത്‌. തെള്ളുക്കുഴി മേൽക്കോണം പുനയൽക്കോണം തുടങ്ങി ഒരു കിലോമീറ്ററോളം ചുറ്റളവ് വരുന്ന പ്രദേശത്തെ മഴവെള്ളം ഇതുവഴി ഒഴുകി നീങ്ങുന്നത് അഞ്ചടിയോളം മാത്രം വീതി വരുന്ന പുനയൽക്കോണത്ത് നിന്നാരംഭിക്കുന്ന ചെറുതോടിലൂടെയാണ്. തോട് പെരുങ്കടവിള ചന്തനടയിലെത്തുമ്പോൾ ബ്ലോക്ക് നട മന്നം നഗർ നെല്ലിക്കാല എന്നീ ഭാഗങ്ങളിലെ വെള്ളം കൂടി എത്തിച്ചേരുമ്പോൾ തോടും ചന്തക്ക് പിന്നിലായുള്ള ഭാഗത്തെ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടയിലാവും. ഇത്രയും വെള്ളം പെരുങ്കടവിള മാമ്പഴക്കര റോഡ് മുറിച്ചു കടക്കുവാനുള്ളത് പഴയ ചെക്ക് പോസ്റ്റ് ജംഗ്ഷന് സമീപത്തെ ഒന്നര അടി b ദിവസം പെയ്ത മഴയിൽ പെരുങ്കടവിള ആശുപത്രി കവലയിൽ പഴമല റോഡ് തിരിയുന്ന ഭാഗത്ത് വെള്ളം നിറഞ്ഞപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *