സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികാഘോഷ സമ്മാനമാണ് ഈ വീടുകൾ.
ഗുണഭോക്താക്കളുടെ ഭവന നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചു. 480 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ്റൂം, ഒരു ഹാൾ, അടക്കള, ശുചിമുറി, വരാന്ത എന്നിവയാണ് വീട് നിർമ്മാണത്തിൽ ഉൾപ്പെട്ടത്.
41.50 ലക്ഷം രൂപ ചെലവിട്ടാണ് വീടുകളിലെ വൈദ്യുതി കണക്ഷൻ ലഭ്യമാക്കിയത്. 1.04 കോടി വകയിരുത്തി കേരള ജല അതോറിറ്റി മുഖേന വീടുകളിലേക്ക് കുടിവെള്ള
കണക്ഷൻ ലഭ്യമാക്കി.
ഏല്ലാ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ ചെലവിൽ 500 ലിറ്റർ വീതമുള്ള വാട്ടർ ടാങ്ക് ലഭ്യമാക്കും. കൂടാതെ ഉന്നതിയിൽ വായന ശാലയും, പഠന മുറിയും ഒരുക്കിയിട്ടുണ്ട്