വായനാചരണത്തിന്റെ ഭാഗമായി വേറിട്ട ആശയം ഉൾക്കൊണ്ട്‌ മാരായമുട്ടം സ്കൂൾ വിദ്യാർത്ഥികളും

Spread the love

അവർക്കു പിന്തുണയേകി അധ്യാപകരും

 കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായ പി. എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19.  കേരള സർക്കാർ 1996 മുതൽ ജൂൺ 19 വായന ദിനമായും, ജൂൺ 19 മുതൽ ജൂലൈ 19 വരെ വായനാചരണമായും ആചരിക്കുന്നു 

ഈ വർഷത്തെ വായനാചരണത്തിന്റെ ഭാഗമായി മാരായമുട്ടം ജി. എച്ച്. എസ്. സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് വിദ്യാർത്ഥികൾ നല്ലൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നു.
എസ്. പി. സി അധ്യാപരുടെ പിന്തുണയോടു കൂടി കുട്ടികൾ സ്കൂളിന്റെ ലൈബ്രറിക്ക് വേണ്ടി 2000 പുസ്തകങ്ങൾ ആണ് ശേഖരിച്ചത്. പ്രദേശത്തെ വീടുകളിലെ ഷെൽഫിൽ പൊടി പിടിച്ചു ആരും എടുത്തു നോക്കാതെ സൂക്ഷിച്ചിരുന്നതും ഉപേക്ഷിച്ചതുമായ 2000 പുസ്തകങ്ങൾക്ക് പുതുജീവൻ നൽകിയിരിക്കുന്നു. പുസ്തകങ്ങൾ ശേഖരിക്കുക മാത്രമല്ല അതിനെ മനസ്സിലാക്കി ഓരോ വിഭാഗങ്ങൾ ആയി വേർതിരിച്ചു ആണ് ലൈബ്രറിക്കു നൽകിയിരിക്കുന്നത്. കൂടാതെ പുസ്തകത്തെ കുറിച്ചും വായനയുടെ പ്രാധാന്യത്തെ കുറിച്ചും നാട്ടുകാർക്ക്‌ ബോധവൽക്കരണം നടത്താനും കുട്ടി പോലീസ് മറന്നില്ല

  അതിന് പുറമെ ലൈബ്രറിയുടെ ചുമരിൽ ഒരു ബോർഡ്‌ സ്ഥാപിച്ച് വായിച്ചു കഴിഞ്ഞ പുസ്തകത്തെ കുറിച്ച് ഒരു ലഘു വിവരണം എഴുതി ചേർക്കാനും, അതിലുടെ മറ്റുള്ള കുട്ടികളിൽ  വായന ശീലം വളർത്തി എടുക്കാനും സാധിക്കും എന്നത് കുട്ടികളുടെ നല്ലൊരു ആശയം ആണ്.

  പുസ്തകശേഖരണത്തോടൊപ്പം വായനയുടെ പ്രാധാന്യത്തെ മുൻ നിർത്തി ഈ ഡിജിറ്റൽ  യുഗത്തിൽ ഒരു ഡിജിറ്റൽ ലൈബ്രറി എന്ന പുതിയൊരു പദ്ധതിയെ കുറിച്ചും അവർ പ്രതിപാദിക്കുന്നു. 
 ഡിജിറ്റൽ ലൈബ്രറി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈബ്രറിയുടെ ഒരു ഭാഗത്തായി മോണിറ്റർ സ്ഥാപിച്ച്   അതിലൂടെ പുസ്തകം തെരഞ്ഞെടുത്ത് വായിക്കാനും, വായിച്ച പുസ്തകങ്ങളെ കുറിച്ച് അഭിപ്രായം രേഖപെടുത്താനും വായിച്ച പുസ്തകത്തിൽ നിന്നുള്ള ചോദ്യോത്തര പക്തി യിൽ പങ്കെടുക്കുക എന്നതുമാണ്.

കുട്ടികളിലെ വായനാശീലം വളർത്തി നല്ലൊരു തലമുറയെ വാർത്തെടുക്കാൻ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി അവരുടെ ഒപ്പം നിൽക്കുന്ന അധ്യാപകർ തീർച്ചയായും വിദ്യാർത്ഥികൾക്ക് ഒരു മുതൽക്കൂട്ടാണ്.
മാരായമുട്ടം ജി. എച്ച്. എസ് സ്കൂളിനെ മാതൃകയാക്കി എല്ലാ വിദ്യാലയങ്ങളിലും ഇതുപോലെയുള്ള നല്ല ആശയങ്ങളും പദ്ധതികളും നടപ്പിലാക്കാൻ കഴിയട്ടെ. കഴയുമെന്ന പ്രത്യാശയോടെയും പ്രതീക്ഷയുടെയും മാരായമുട്ടം ജി. എച്ച്. എസ് സ്കൂളിന് അനുമോദനങ്ങൾ…

മാരായമുട്ടം ജിഎച്ച്എസ് സ്കൂളിൽ വായനാചരണത്തിന്റെ സമാപനചടങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികൾ ശേഖരിച്ച 2000 പുസ്തങ്ങൾ പഞ്ചായത്ത്‌ മെമ്പർ ബിനു. വി. എസ് ലൈബ്രറിയൻ രാജശ്രീക്ക് കൈമാറി. ” ഒരു വീട്ടിൽ ഒരു പുസ്തകപ്പുര ” എന്നാ പദ്ധതിക്ക് ആരംഭം കുറിച്ച് കൊണ്ട് സ്കൂളിൽ വയനാശീലം ഉള്ള അലീന എന്നാ വിദ്യാർത്ഥിക്ക് ഹെഡ്മിസ്ട്രെസ് 20 പുസ്തകങ്ങൾ നൽകുകയും ഓരോ വർഷവും സ്കൂൾ ലൈബ്രറിയിൽ നിന്നു ഏറ്റവും കൂടുതൽ പുസ്തകം എടുത്തു വായിക്കുന്ന കുട്ടിക്ക് സമ്മാനം നൽകുമെന്നും ഹെഡ്മിസ്ട്രെസ് ഷിസി. എസ് അറിയിച്ചു. എസ്. പി. സി നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എസ്. എം. സി. ചെയർമാൻ സജികുമാർ, പി.ടി.എ പ്രസിഡന്റ്‌ സുരേഷ്, പി.ടി.എ മെമ്പർ സുമേഷ്, സീനിയർ അസിസ്റ്റന്റ് നന്ദിനി. പി. ആർ, ജയലക്ഷ്‌മി, വത്സല ലത, എസ്.പി.സി ചാർജുള്ള സി.പി.ഒ. ഡോ. സൗധീഷ് തമ്പി, എ. സി. പി. ഒ സ്മിത എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *