നെയ്യാറ്റിൻകര ഗേൾസ് എച്ച്എസ്എസിൽ “മിനി ദിശ കരിയർ എക്സ്പോ” നടത്തി.

Spread the love

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ 42 ഹയർ സെക്കൻഡറി സ്കൂളുകളിലെ കരിയർ ഗൈഡൻസ് സെല്ലുകളുടെ ഭാഗമായി നെയ്യാറ്റിൻകര ഗവൺമെൻറ് ഗേൾസ് എച്ച്എസ്എസിൽ “മിനി ദിശ കരിയർ എക്സ്പോ” നടത്തി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പുരോഗതിയെ കുറിച്ചും വിദേശ വിദ്യാഭ്യാസ സാധ്യതകളെ സംബന്ധിച്ചുമുള്ള വിദ്യാർത്ഥികളുടെ മോഹങ്ങൾക്ക് ചിറകുകൾ നൽകുന്നതായിരുന്നു ദിശയിലെ പ്രഗത്ഭർ നൽകിയ കരിയർ ഗൈഡൻസ് ക്ലാസ്സുകൾ.

പി.ടി.എ പ്രസിഡൻ്റ് സതീഷ് അധ്യക്ഷനായ ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻ ഡാർവ്വിൻ ഉദ്ഘാടനം നിർവഹിച്ചു. ഗേൾസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ദീപ, ഹെഡ്മിസ്ട്രസ്സ് ആനി ഹെലൻ, ഗിരീഷ് പരുത്തി മഠം, സ്റ്റാഫ് സെക്രട്ടറി സാം എന്നിവർ ആശംസ പ്രസംഗം നടത്തി. ജില്ലാ കോഡിനേറ്റർ പി.ഹരി സ്വാഗതവും പ്രോഗ്രാം കൺവീനർ അഭിലാഷ് കൃതഞ്ജതയും ആശംസിച്ചു.

തുടർന്ന് നടന്ന സെമിനാറിൽ എസ്എസ്എൽസിക്ക് ശേഷമുള്ള കരിയർ മേഖലകളെ കുറിച്ച് ശ്രീമതി ലിറ്റിൽഫ്ലവർ, സിവിൽ സർവീസ് മേഖലയെക്കുറിച്ച് ഋഷിരാജ് സിങ് ഐ.പി.എസ്, വിദേശ പഠന സാധ്യതകൾ വിഷയത്തിൽ ഷിഹാബ്, പ്രവേശന പരീക്ഷകളെകുറിച്ച് അനുപമ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. മുഴുവൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ എക്സ്പോയിലും ചർച്ചകളിലും ഭാഗഭാക്കായി.

ഐഎച്ച്എംസിറ്റി, പോസ്റ്റ് ഓഫീസ്, ഐസിഎഐ, ഐഎച്ച്ആർഡി, റൂട്രോണിക്സ്, കോളേജ് ഓഫ് നഴ്സിംഗ്, കെ ഡാറ്റ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എന്നി സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എക്സ്പോയുടെ ഭാഗമായി പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *