ഇനി അക്ഷയയില്‍ പോകുമ്ബോള്‍ പണം ഇത്തിരി അധികം കരുതണം; രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി

Spread the love

തിരുവനന്തപുരം: രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി. ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ല്‍ നിന്ന് 75 ആയി വര്‍ദ്ധിപ്പിച്ചു.വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 25 രൂപ കൂട്ടി. പ്രിന്റ് എടുക്കുന്നതിനുള്ള പണത്തിലും വര്‍ധനവുണ്ട്. മുമ്ബ് 30 രൂപയായിരുന്നതിന് ഇനി മുതല്‍ 50 രൂപ നല്‍കണം.അതെ സമയം പുതുക്കിയ ജിഎസ്ടി നിരക്കുമായി ഇന്ത്യ ജിഎസ്ടി 2.0 ലേക്ക് കടക്കുമ്ബോള്‍ വലിയ പ്രതീക്ഷകളാണ് സാധാരണക്കാരന് അത് നല്‍കുന്നത്. ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിച്ച പലര്‍ക്കും ജിഎസ്ടി 2.0 വലിയ ആശ്വാസം പകരുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്. 40,000ത്തില്‍ തുടങ്ങി 30 ലക്ഷം വരെയാണ് കാറുകളില്‍ പുതുക്കിയ ജിഎസ്ടി കൊണ്ടുവരുന്ന കിഴിവ്. ഇതില്‍ പ്രീമിയം ആഡംബര എസ്യുവികള്‍ മുതല്‍ എന്‍ട്രി ലെവല്‍ ഹാച്ച്‌ബാക്കുകള്‍ വരെ ഉള്‍പ്പെടുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വാഹന മേഖലയില്‍ വലിയ പരിഷ്‌കരണങ്ങളിലൊന്നായി മാറുകയാണ് ജിഎസ്ടി 2.0.കാറുകളില്‍ മാരുതി സുസുക്കിയുടെ ബജറ്റ് കാറുകള്‍ മുതല്‍ റേഞ്ച് റോവറിന്റെ പ്രീമിയം എസ്യുവികള്‍ക്ക് വരെ വലിയ ലാഭം ലഭിക്കും. ഇരുചക്ര വാഹനങ്ങളിലും ഹോണ്ട ആക്ടീവ, ഷൈന്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ക്ക് ലാഭം പ്രതീക്ഷിക്കാം.മില്‍മയുടെ ജനകീയ പാലുത്പന്നങ്ങളുടെയും വില കുറയും. ജിഎസ്ടി ഇളവിന്റെ ഗുണം നേരിട്ട് ഗുണപോക്താക്കളെ ഏല്‍പ്പിക്കാന്‍ മില്‍മ തീരുമാനിച്ചതോടെയാണിത്. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതല്‍ കുറയും.

Leave a Reply

Your email address will not be published. Required fields are marked *