കൊലക്കേസ് പ്രതി എംഎഡിഎംഎ യും കഞ്ചാവുമായി നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിൽ

Spread the love

നെയ്യാറ്റിൻകര : ബാംഗ്ലൂരിൽ നിന്നും വൻതോതിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യും കഞ്ചാവും കടത്തുന്ന കൊലക്കേസ് പ്രതിയായ വട്ടപ്പാറ സ്വദേശി ചന്ദ്രൻ മകൻ 25 വയസ്സുള്ള സന്ദീപ് നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായി. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഓഫീസിന്റെ പൂർണ്ണ അധികചുമതലയുള്ള എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റയും പാർട്ടിയുടെയും സംയുക്തമായ നീക്കത്തിനടുവിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്…ബൈക്കിൽ കറങ്ങി നടന്ന് മാരക ലഹരി വസ്തുവായ എംഎഡിഎംഎ യും കഞ്ചാവും വിൽപ്പന നടത്തുന്നതിനിടയിൽ തന്ത്രപരമായി ആണ് പ്രതിയെ എക്സൈസ് പിടികൂടിയത്..ആംബുലൻസ് ഡ്രൈവറായ പ്രതിയുടെ പേരിൽ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ കൊലക്കേസ് നിലവിലുണ്ട്. ഇയാളുടെ പക്കൽ നിന്നും 2.522gm എംഡിഎംഎ യും, 22.301gm കഞ്ചാവും പിടിച്ചെടുത്തു…പള്ളിച്ചൽ ഭാഗത്ത് ബൈക്കിൽ കറങ്ങി നടന്ന് വിൽപ്പന നടത്താൻ നിൽക്കുമ്പോഴാണ് പിടിയിലായത്. പാർട്ടിയിൽ റേഞ്ച് ഇൻസ്പെക്ടറോടൊപ്പം സിവിൽ എക്സൈസ് ഓഫീസർ പ്രസന്നൻ,ലാൽകൃഷ്ണ,വിനോദ്കുമാർ,അഖിൽ.ഡ്രൈവർ സുനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *