ബ്രിട്ടീഷ് യുവതിയെ റെയിൽവേ ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി

Spread the love

ഛർദിയെ തുടർന്ന് അവശനിലയിലായി സഹായം തേടിയ ബ്രിട്ടീഷ് യുവതിയെ റെയിൽവേ ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. ജനുവരി 10ന് ഹംപിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.യാത്രക്കിടെ തന്റെ രോഗാവസ്ഥ മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ബംഗളൂരു പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ജനുവരി 6ന് ബംഗളൂരുവിൽ നിന്നാണ് യുവതി ബസിൽ ഹംപിയിലേക്ക് പോയത്. ഇവിടെ നിന്ന് തിരികെ ഹംപി എക്‌സ്പ്രസിൽ ബംഗളൂരുവിലേക്ക് വരുമ്പോഴാണ് സംഭവം.ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് റെയിൽവേ ജീവനക്കാരനോട് സഹായം തേടുകയായിരുന്നു. 23 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ ഐഡി കാർഡ് ധരിച്ചിരുന്നതായും യുവതി പറയുന്നു. ഇയാൾ തന്നെ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. എതിർക്കാൻ പോലും തനിക്ക് ആ സമയത്ത് ശേഷിയില്ലായിരുന്നുവെന്നും യുവതി പറയുന്നു. പുലർച്ചെ യശ്വന്ത്പൂർ സ്റ്റേഷനിലെത്തിയപ്പോഴേക്കും ജീവനക്കാരൻ മുങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *