നെയ്യാറ്റിൻകര നഗരസഭ ഇരുട്ടിൽ : ബിജെപി കൗൺസിലർമാർ ഇലക്ട്രിക് സിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി

Spread the love

നെയ്യാറ്റിൻകര : മുഖ്യമന്ത്രിയുടെ വഴിവിളക്ക് നിലാവ് എന്ന പദ്ധതി നടപ്പിലാക്കത്തിനെ തുടർന്ന് നെയ്യാറ്റിൻകര നഗരസഭ ബിജെപി കൗൺസിലർമാർ ഇലക്ട്രിക് സിറ്റി ഓഫീസിലേക്ക് പന്തളം കൊളുത്തി മാർച്ച് നടത്തി. മാർച്ച് നെയ്യാറ്റിൻകര ബി.ജെ പി പാർലമെൻററി കൗൺസിലർ ഷിബുരാജ് കൃഷ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നെയ്യാറ്റിൻകര നഗരസഭയിൽ വെറും ഒന്നര വർഷം മാത്രം തെരുവേരകളിൽ നിലവാവ് എന്ന പദ്ധതി വെളിച്ചം തൂകിയെങ്കിലും ഇപ്പോൾ നെയ്യാറ്റിൻകര മുഴുവനും നഗരം ഇരുട്ടിലേക്ക് മാറി. നഗരത്തിലെ വിവിധ പോസ്റ്റുകളിൽ സ്ട്രീറ്റ് ലൈറ്റുകൾ ഉണ്ടെങ്കിലും അതൊന്നും വെളിച്ചമില്ലാത്ത അവസ്ഥയാണ്. പ്രദേശത്തെ വെളിച്ചമില്ലായെ ബന്ധപ്പെട്ട അധികാരികളുടെ മുന്നിൽ കൗൺസിലർമാർ എന്ന നിലയിൽ ഞങ്ങൾ വിവരം അറിയിക്കുമെങ്കിലും .യാതൊരു നടപടിയും സ്വീകരിക്കാതെയാണ് നെയ്യാറ്റിൻകര ഇലക്ട്രിക് ബോർഡ് മുന്നോട്ടുപോകുന്നത്. പലപ്പോഴും ഞങ്ങളെ തന്നെ കബളിപ്പിക്കുന്ന നിലയിൽ ഇലക്ട്രിസിറ്റി ജീവനക്കാർ എത്തി പോസ്റ്റുകളിലെ ലൈറ്റുകൾ ഇളക്കിക്കൊണ്ടുപോയി സമയ സമയപരിധിക്കുള്ളിൽ പുനസ്ഥാപിക്കാതെ ഇവർ മുന്നോട്ട് പോകുന്നത് .എന്നാൽ പുനസ്ഥാപിക്കുന്ന സ്ട്രീറ്റ് ലൈറ്റുകൾ വാൾട്ടും കുറവാണെന്ന ആക്ഷേപവും ബിജെപി കൗൺസിലർ ഉയർത്തി. അതുകൊണ്ട് തന്നെ ഇലക്ട്രിക് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറിനെയും എ.ഇയും നേരിൽകണ്ട് നെയ്യാറ്റിൻകര നഗരസഭയുടെ വെളിച്ചമില്ലായ്മയെ കുറിച്ച് ബോധ്യപ്പെടുത്തുകയും സ്ട്രീറ്റ് ലൈറ്റുകൾ ഉടൻ തന്നെ പുനസ്ഥാപിക്കുമെന്ന അവരുടെ ഉറപ്പ് വാങ്ങുകയും ചെയ്തു. മാർച്ചിൽ ബിജെപി കൗൺസിലർമാരായ മഞ്ചന്തല സുരേഷ്, കൂട്ടപ്പന മഹേഷ് , അജിത ,മരഞ്ഞാലിബിനു , വേണുഗോപാൽ , കല ടീച്ചർ , സുമ , എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *