കുറ്റൂർ അടിപ്പാത – യാത്രക്കാരെ അപകടത്തിൽ ആക്കാൻ വാരിക്കുഴി സൃഷ്ടിച്ചു റെയിൽവേ

Spread the love

തിരുവല്ല : എം സി റോഡിനെയും ടി കെ റോഡിനെ ബന്ധിപ്പിച്ച് തിരുവല്ലയുടെ ഔട്ടർ ബൈപ്പാസ് ആയി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡായ കുറ്റൂർ -മനയ്ക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയിൽ റോഡിന് കുറുകെ വാരിക്കുഴി സൃഷ്ടിച്ച് റെയിൽവേ വഴി യാത്രക്കാരെ അപകടത്തിൽ ആക്കുന്നു. ഒരു വർഷം മുൻപ് മാത്രം പുനർനിർമ്മാണം നടത്തി റോഡിൽ നിന്നും അടിപ്പാതയിലേക്ക് വെള്ളം കയറാതിരിക്കാനായി നിർമ്മിച്ച റോഡിന് കുറുകെയുള്ള ഓടക്കു മുകളിൽ സ്ഥാപിച്ച ഇരുമ്പ് കവറേജ് ആണ് പൂർണ്ണമായും തകർന്ന് യാത്രക്കാരെ അപകടത്തിൽ ആകുന്നത്. നേരത്തെ അടിപ്പാതയക്കുള്ളിൽ വലിയ കുഴികൾ രൂപപ്പെട്ടെങ്കിലും പ്രതിഷേധമുയർന്നതിന് തുടർന്ന് കഴിഞ്ഞ ആഴ്ച കുഴികൾ അടച്ചിരുന്നു.അന്ന് വന്ന ഉദ്യോഗസ്ഥർ ഓടക്കു മുകളിൽ തകർന്ന ഭാഗം കണ്ട് ഉടൻ പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞു പോയതാണ്. ഇപ്പോൾ കൂടുതൽ ഭാഗം തകർന്ന് വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തിയിട്ടും ഇതുവരെ ശരിയാക്കാത്തതിൽ നാട്ടുകാരും യാത്രക്കാരും പ്രതിഷേധത്തിലാണ്. ഇത് എത്രയും വേഗം ശരിയാക്കാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് അറിയിച്ചു. ഫോട്ടോ ക്യാപ്ഷൻ കുറ്റൂർ റെയിൽവേ അടിപ്പാതയിൽ റോഡിന് കുറുകെ നിർമ്മിച്ച ഓടക്ക് മുകളിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പ് പൂർണമായി തകർന്ന നിലയിൽ.

Leave a Reply

Your email address will not be published. Required fields are marked *