ലോ കോളജിലെ സീലിംഗ് തകർന്നുവീണു ക്ലാസ് നടക്കുന്നതിനിടയിൽ ആയിരുന്നു സംഭവം
പാറശ്ശാല ചെറുവാരക്കുണത്തു പ്രവർത്തിക്കുന്ന സിഎസ്ഐ മാനേജ്മെൻറ് കീഴിലുള്ള ലോ കോളേജിലെ സീലിംഗ് ആണ് ക്ലാസ് നടക്കുന്നതിനിടയിൽ നിലം പതിച്ചത്. ഒന്നാംവർഷ വിദ്യാർഥികളുടെ ക്ലാസിൽഇന്ന് രാവിലെയായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ 50 ഓളം വിദ്യാർഥികൾ ക്ലാസിൽ ഉണ്ടായിരുന്നു. ചൂട് നിയന്ത്രിക്കുന്നതിലേക്ക് വേണ്ടി സ്ഥാപിച്ചിരുന്ന ഫൈബറിൽ തീർത്ത സീലിംഗ് ആയിരുന്നു നിലംപൊത്തിയത്. ക്ലാസ്സിൽ ഉണ്ടായിരുന്നഒരു വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോണിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.അതേസമയം സീലിംഗ് അപകടത്തിലായിരുന്നു എന്ന് നിരവധി തവണ വിദ്യാർഥികൾ കോളേജ് അധികൃതരെ അറിയിച്ചിരുന്നെങ്കിൽ അലംഭാവം കാണിച്ചതാണ് ഈ അപകടത്തിന് കാരണമെന്നാണ് മറ്റൊരു ആക്ഷേപം.