കാട്ടാക്കടയിൽ മണ്ണിടിച്ചിൽ; 3 ഇരുചക്രവാഹനം മണ്ണിനടിയിൽ
കാട്ടാക്കട പഞ്ചായത്തിലെ മുഴവൻകോടാണ് മണ്ണിടിഞ്ഞ് വീണത്. മുഴവൻകോട് സ്വദേശി അനീഷിൻ്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞത്. മൂന്ന് സ്ക്കൂട്ടറും ബുള്ളറ്റുമാണ് മണ്ണിനടിയിലുള്ളത്. സ്പ്രേ പെയിൻ്റിങ്ങ് ജോലി ആയിരുന്നു അനീഷിന് ഇതിനായി കൊണ്ടുവന്ന വാഹനങ്ങളാണ് മണ്ണിനടിയിലായത്. ഭാഗ്യം കൊണ്ട് വീടിനോ വീട്ടുകാർക്കോ ഒന്നും സംഭവിച്ചില്ല അഞ്ച് ലക്ഷം രുപയുടെ നഷ്ടം കണക്കാക്കുന്നു പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.