മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളം ഇടിച്ചു കയറി അപകടം
വര്‍ക്കല.മുതലപ്പൊഴിയിൽ വീണ്ടും മത്സ്യ ബന്ധന വള്ളം അപകടത്തിൽപെട്ടു.ശക്തമായ തിരയിൽപെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറി. കടലിൽ വീണ മത്സ്യതൊഴിലാളി നീന്തി രക്ഷപ്പെട്ടു. രണ്ട് മാസങ്ങൾക്കിടെ മുതലപ്പൊഴിയിൽ ഉണ്ടായ പന്ത്രണ്ടാമത്തെ അപകടമാണ് ഇന്നത്തേത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം. മത്സ്യ ബന്ധനത്തിന് പോയ വള്ളം അഴിമുഖത്ത് ശക്തമായ തിരയിൽ പെടുകയായിരുന്നു. എഞ്ചിൻ തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട് വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.അഭി, മൊയ്തീൻ എന്നീ മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. കടലിലേക്ക് തെറിച്ച് വീണ അഭി നീന്തി രക്ഷപ്പെടുകയായിരുന്നു….