ശബരിമല സ്വർണക്കൊള്ള; നിയമസഭയിൽ ഭരണപക്ഷ-പ്രതിപക്ഷ പോര്; ഭരണപക്ഷവും പ്രതിപക്ഷവും മുദ്രാവാക്യം വിളികളുമായി സഭ വിട്ടു

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഭരണപക്ഷ-പ്രതിപക്ഷ പോര്. സഭ ആരംഭിച്ചതിന് പിന്നാലെ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷരംഗത്തെത്തി. സഭ നടപടികളുമായി അം​ഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭ വിട്ടതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി ഭരണപക്ഷവും സഭവിട്ടു. ഭരണപക്ഷം അസാധാരണ നീക്കവുമായി രം​ഗത്തുവന്നതോടെ സഭ പിരിയുകയായിരുന്നു. ചൊവ്വാഴ്ച സഭ വീണ്ടും ചേരും.സഭ കൂടിയതിന് പിന്നാലെ പ്ലക്കാർഡുകളും ബാനറുമായി പ്രതിപക്ഷം രം​ഗത്തുവന്നു. സഭ ആരംഭിച്ചതിന് പിന്നാലെ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. പ്രത്യേക അന്വേഷണസംഘത്തിന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദമുണ്ടെന്നും സഭ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ രൂക്ഷമായ വാക്പോരായി.അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് ഭയമെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. സോണിയ ഗാന്ധിയെയും അടൂർ പ്രകാശിനെയും ലക്ഷ്യംവെച്ചായിരുന്നു പാർലമെന്ററികാര്യ മന്ത്രി എംബി രാജേഷിന്റെ മറുപടി. സോണിയ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. സ്വർണം കട്ടവരാരാപ്പ എന്ന പാട്ട് ആരോപണ- പ്രത്യാരോപണവുമായി ഇരുപക്ഷവും പാടി.ഏത് വിഷയവും ചർച്ച ചെയ്യാൻ തയ്യാറാണ്. പ്രതിപക്ഷത്തിന്റേത് ശരിയായ രീതിയല്ല. ഒരു നോട്ടീസ് പോലും നൽകാതെ ബഹളം വെക്കുന്നത് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭപരിയുകയായിരുന്നു. പ്രതിപക്ഷത്തിന് സഭ നടക്കാതിരിക്കലാണ് ആവശ്യം . നാളെ നടക്കേണ്ട നടപടികൾ മാറ്റിവെക്കണം. ചൊവ്വാഴ്ച പുനരാരംഭിക്കണം എന്നും മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *