യുഎഇ ഇന്ധന വില കമ്മിറ്റി പുതുക്കിയ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു
അബുദാബി: യുഎഇ ഇന്ധന വില കമ്മിറ്റി പുതുക്കിയ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റിലേക്കുള്ള വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നതിനാല്‍ ഇന്നുമുതല്‍ പുതുക്കിയ വിലയാണ് നല്‍കേണ്ടി വരിക. സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.05 ദിര്‍ഹമായിരിക്കും. ജൂലൈയെ അപേക്ഷിച്ച് ആറു ഫില്‍സിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സ്പെഷല്‍ 95ന് 2.88 ദിര്‍ഹമായിരുന്നത് 2.93 ദിര്‍ഹമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇ-പ്ലസ് 91 പെട്രോളിന് 2.80 ദിര്‍ഹത്തിന് പകരം 2.86 ദിര്‍ഹം നല്‍കേണ്ടിവരും. ഡീസല്‍ വില 2.89 ദിര്‍ഹമായിരുന്നത് ആറു ഫില്‍സ് വര്‍ധിപ്പിച്ച് 2.95 ദിര്‍ഹമായും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.