എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ നിന്നും വെടിയുണ്ട കണ്ടെത്തി!

Spread the love

കൊച്ചി: എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ നിന്നും വെടിയുണ്ട കണ്ടെടുത്തു. ഒക്ടോബർ ഇരുപത്തിയേഴിനായിരുന്നു സംഭവം.  എഐ 916 വിമാനം ദില്ലി വിമാനത്തവാളത്തിൽ  ഇറക്കിയതിന് പിന്നാലൊണ് വെടിയുണ്ട കണ്ടെത്തിയത്.

ദുബായിൽ നിന്നും പുറപ്പെട്ട വിമാനത്തിനുള്ളിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ എല്ലാം സുരക്ഷിതമായി പുറത്തിറക്കി പരിശോധന നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഒന്നും തന്നെ എയർ ഇന്ത്യ പങ്കുവെച്ചിട്ടില്ല. അതേസമയം സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചുകൊണ്ട് എയർപോർട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം തുടർച്ചയായ ബോംബ് ഭീഷണികൾ വിമാനങ്ങൾ നേരെ ഉണ്ടാകുന്നതിനിടെ ഈ വെടിയുണ്ട എങ്ങനെ വിമാനത്തിനുളിൽ എത്തി എന്നത് വലിയ ചർച്ച ആകുന്നുണ്ട്. വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയായതിന് പിന്നാലെ വിമാനത്താവളങ്ങളിൽ സുരക്ഷ വീണ്ടും വർധിപ്പിച്ചിരുന്നു. യാത്രക്കാരെ കുറഞ്ഞത് മൂന്ന് തവണ എങ്കിലും പരിശോധിച്ച ശേഷമാണ് വിമാനത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചു വന്നിരുന്നത്. സുരക്ഷ ഇത്രയധികം വർധിപ്പിച്ചിട്ടും വിമാനത്തിനുള്ളിൽ വെടിയുണ്ട എങ്ങനെ വന്നുവെന്നാണ് ഇപ്പോഴത്തെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *