അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിൽ വെടിവെയ്പ്പ്
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ വെടിവെയ്പ്പ്. പോലീസുകാരനുൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു . 345 പാർക്ക് അവന്യുവിലെ കെട്ടിടത്തിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് ആറരയോടെ വെടിവെയ്പ്പുണ്ടായത്. പോലീസുകാരനും ജനങ്ങൾക്കും നേരെ വെടിയുതിർത്ത അക്രമി സ്വയം വെടിയുതിർത്ത് മരിച്ചെന്നാണ് റിപ്പോർട്ട്.മിഡ്‌ടൗൺ മാൻഹട്ടനിലെ ഒരു കോർപ്പറേറ്റ് ഓഫീസ് കെട്ടിടത്തിന് അടുത്തായിരുന്നു വെടിവെയ്പ്പ്. തോക്കുധാരി ന്യൂയോർക്ക് പോലീസ് ഉദ്യോഗസ്ഥനെയും രണ്ട് സാധാരണക്കാരെയും വെടിവെക്കുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അക്രമിയെ കീഴ്പ്പെടുത്തിയെന്നും പോലീസ് കമ്മീഷണർ അറിയിച്ചു. വെടിവയ്പ്പിൽ പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്ഇൻവെസ്റ്റ്മെൻ്റ് സ്ഥാപനമായ ബ്ലാക്‌സ്‌റ്റോൺ, നാഷണൽ ഫുട്ബോൾ ലീഗ്, കെപിഎംജി തുടങ്ങിയ കമ്പനികളുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിനുശേഷം അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കിയതായാണ് റിപ്പോർട്ട്. ന്യൂയോർക്ക് സിറ്റി മേയറും അക്രമ വാർത്ത സ്ഥിരീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടുണ്ട്.