ലോക ചെസില്‍ ഒരു വനിക്ക് കീരിടം

Spread the love

ലോക ചെസില്‍ ഇനി ഇന്ത്യയുടെ കാലമാണ് വരാനിരിക്കുന്നതെന്ന തെളിയിച്ചു കൊണ്ട് വീണ്ടുമൊരു ലോക കിരീടം കൂടി. ജജോര്‍ജിയയില്‍ നടന്ന വനിതകളുടെ ലോകകപ്പ് ചെസില്‍ 19 കാരിയായ ദിവ്യ ദേശ്മുഖാണ് ചാംപ്യന്‍പട്ടവുമായി രാജ്യത്തിന്റെ അഭിമാന താരമായി മാറിയിരിക്കുന്നത്. ഫൈനലിലെ ഇന്ത്യന്‍ പോരില്‍ സൂപ്പര്‍ താരം കൊനേരു ഹംപിയെ വീഴ്ത്തിയാണ് ദിവ്യ ചതുരംഗക്കളത്തിലെ റാണിയായി മാറിയത്.രണ്ടാമത്തെ റാപ്പിഡ് ട്രൈബ്രേക്കിലാണ് രാജാവിനെ കാത്ത് ദിവ്യ വിശ്വവിജയിയായത്. 1.5-0.5 എന്ന മാര്‍ജിനിലായിരുന്നു അവരുടെ ത്രില്ലിങ് വിജയം. നേരത്തേ ആദ്യ ഗെയിം സമനിലയില്‍ കലാശിച്ചിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഏറെ അനുഭവസമ്പത്തുള്ള ഹംപി കടുത്ത സമ്മര്‍ദ്ദത്തിലാവുകയും ഇതു നിരവധി പിഴവുകള്‍ക്കു കാരണമാവുകയും ചെയ്തു.മറുഭാഗത്ത് യുവതാരമായ ദിവ്യ അസാധാരണമായ മനക്കരുത്തും കൃത്യതയുമാണ് പുലര്‍ത്തിയത്. ഹംപി വരുത്തിയ ഓരോ പിഴവുകളും നന്നായി മുതലെടുത്തു മുന്നേറിയാണ് ദിവ്യ ലോക കിരീടത്തിലേക്കു കുതിച്ചത്.വളരെ വൈകാരികമായാണ് സ്വപ്‌നതുല്യമായ ഈ നേട്ടത്തോടു ദിവ്യ പ്രതികരിച്ചത്. ഈയൊരൂ സന്ദര്‍ഭത്തില്‍ എന്താണ് പറയേണ്ടതെന്നു പോലും എനിക്കറിയില്ല. ഈ വിജയം തീര്‍ച്ചയായും വളരെ വലുതാണ്, എന്നാല്‍ ഒരുപാട് നേട്ടങ്ങള്‍ ഇനിയും കൈവരിക്കേണ്ടതായുണ്ട്. ഇതു വെറുമൊരു തുടക്കം മാത്രമാണെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ദിവ്യ പറഞ്ഞു.ഫിഡെയുടെ വനിതാ ലോക ചാംപ്യനായതോടെ ഇന്ത്യയുടെ 88ാമത്തെ ഗ്രാന്റ്മാസ്റ്ററും വിശ്വ കിരീടം ചൂടിയ നാലാമത്തെ മാത്രം ഇന്ത്യക്കാരിയായും ദിവ്യ മാറിയിരിക്കുകയാണ്. നേരത്തേ ഹംപിയെക്കൂടാതെ ആര്‍ വൈശാലി, ഹരിക ദ്രോണവല്ലി എന്നിവരാണ് ലോക ചാംപ്യനായിട്ടുളള മറ്റു ഇന്ത്യന്‍ വനിതാ താരങ്ങള്‍.ഫിഡെയുടെ ലോക ചാംപ്യനായതിലൂടെ ഗ്രാന്റ്മാസ്റ്റര്‍ പദവി സ്വന്തമാക്കിയ അപൂര്‍വ്വ താരങ്ങളിലൊരാളാണ് ദിവ്യ. സാധാരണയായി മൂന്നു ഗ്രാന്റ്്മാസ്റ്റര്‍ നാമനിര്‍ദേശങ്ങളും 2500 റേറ്റിങും ലഭിക്കുന്നവര്‍ക്കാണ് ഗ്രാന്റ്മാസ്റ്റര്‍ പദവി കിട്ടാറുള്ളത്.ഫിഡെുടെ ലോക ചാംപ്യനായതിലൂടെ 50,000 ഡോളറാണ് ദിവ്യക്കു സമ്മാനത്തുകയായി ലഭിക്കുക. പക്ഷെ ഇതു പുരുഷ വിഭാത്തിലെ സമ്മാനത്തുകയേക്കാള്‍ കുറവാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. പുരുഷ വിഭാഗത്തില്‍ ലോകചാംപ്യനാവുന്ന താരത്തിന്റെ സമ്മാനത്തുക 1,10,000 ഡോളറാണ്. അതിന്റെ പകുതി പോലും വനിതാ ലോക ചാംപ്യനു ലഭിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *