റീടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം ഇടിഞ്ഞ 9 ഓഹരികൾ; സ്വിഗ്ഗിയും, വോഡഫോൺ ഐഡിയയും ലിസ്റ്റിൽ
റീടെയിൽ നിക്ഷേപകർ ഹോൾഡിങ് കുറച്ച 9 ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത്. 2025 മാർച്ച് പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കഴിഞ്ഞ ജൂൺ പാദത്തിൽ വോഡഫോൺ ഐഡിയ ഉൾപ്പെടെയുള്ള കമ്പനികളിലാണ് പങ്കാളിത്തം കുറഞ്ഞത്ഒരു കമ്പനിയിൽ പലതരം നിക്ഷേപകർക്ക് ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. ഉദാഹരണത്തിന് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള ആഭ്യന്തര നിക്ഷേപകർ, റീടെയിൽ നിക്ഷേപകർ, പ്രമോട്ടർമാർ തുടങ്ങിയവർ ഓഹരികൾ ഹോൾഡ് ചെയ്യാം. ഇവിടെ, 2025 ജൂൺ പാദത്തിൽ (Q1FY26), തൊട്ടു മുമ്പത്തെ മാർച്ച് പാദവുമായി (Q4FY25) താരതമ്യപ്പെടുത്തുമ്പോൾ റീടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം കുറഞ്ഞ 9 നിഫ്റ്റി 500 ഓഹരികളുടെ വിവരങ്ങളാണ് നൽകിയിരിക്കുന്നത്.ആവാസ് ഫിനാൻസിയേഴ്സ്ഫിനാൻസ്-ഹൗസിങ് മേഖലയിൽ റീടെയിൽ ബിസിനസ് ചെയ്യുന്ന സ്മാൾക്യാപ് കമ്പനിQ4FY25 റീടെയിൽ ഹോൾഡിങ് : 33.11%Q1FY26 റീടെയിൽ ഹോൾഡിങ് : 9.75%2. ആർ.ബി.എൽ ബാങ്ക്രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കാണിത്. സ്മാൾക്യാപ് വിഭാഗത്തിൽ ഉൾപ്പെടുന്നുQ4FY25 റീടെയിൽ ഹോൾഡിങ് : 64.39%Q1FY26 റീടെയിൽ ഹോൾഡിങ് : 47.69%3. പി.എൻ.ബി ഹൗസിങ് ഫിനാൻസ്ഫിനാൻസ്-ഹൗസിങ് മേഖലയിൽ ബിസിനസ് ചെയ്യുന്ന സ്മാൾക്യാപ് കമ്പനിQ4FY25 റീടെയിൽ ഹോൾഡിങ് : 20.58%Q1FY26 റീടെയിൽ ഹോൾഡിങ് : 9.74%4. സായ് ലൈഫ് സയൻസസ്ഫാർമസ്യൂട്ടിക്കൽസ് മേഖലയിൽ ബിസിനസ് ചെയ്യുന്ന സ്മാൾക്യാപ് കമ്പനിQ4FY25 റീടെയിൽ ഹോൾഡിങ് : 39.21%Q1FY26 റീടെയിൽ ഹോൾഡിങ് : 28.64%5. വോഡഫോൺ ഐഡിയടെലികോം സേവനങ്ങൾ നൽകുന്ന മിഡ്ക്യാപ് കമ്പനിQ4FY25 റീടെയിൽ ഹോൾഡിങ് : 23.56%Q1FY26 റീടെയിൽ ഹോൾഡിങ് : 15.3%6. കോഹാൻസ് ലൈഫ് സയൻസസ്ഫാർമസ്യൂട്ടിക്കൽ ബിസിനസ് ചെയ്യുന്ന മിഡ്ക്യാപ് കമ്പനിQ4FY25 റീടെയിൽ ഹോൾഡിങ് : 22.23%Q1FY26 റീടെയിൽ ഹോൾഡിങ് : 14.957. ഇൻഡിജീൻഫാർമസ്യൂട്ടിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്മാൾക്യാപ് കമ്പനിQ4FY25 റീടെയിൽ ഹോൾഡിങ് : 89.8%Q1FY26 റീടെയിൽ ഹോൾഡിങ് : 82.75%8. നുവ ബുപ ഹെൽത്ത് ഇൻഷുറൻസ്ഇൻഷുറൻസ് ബിസിനസ് ചെയ്യുന്ന സ്മാൾക്യാപ് കമ്പനിQ4FY25 റീടെയിൽ ഹോൾഡിങ് : 25.46%Q1FY26 റീടെയിൽ ഹോൾഡിങ് : 18.78%9. സ്വിഗ്ഗിഇ-കൊമേഴ്സ് മേഖലയിൽ ബിസിനസ് ചെയ്യുന്ന ലാർജ്ക്യാപ് കമ്പനിQ4FY25 റീടെയിൽ ഹോൾഡിങ് : 85.76%Q1FY26 റീടെയിൽ ഹോൾഡിങ് : 79.12%