കൊളസ്‌ട്രോള്‍,ബിപി, പ്രമേഹം കുറയ്ക്കാന്‍ പൊടിയരിക്കഞ്ഞി പ്രയോഗം

Spread the love

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ, എന്തിന് കുട്ടികളെപ്പോഴും അലട്ടുന്ന ഒരു പ്രശ്‌നമാണ് കൊളസ്‌ട്രോള്‍. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി ഹൃദയാഘാതം വരെ വരുത്താന്‍ സാധ്യതയുള്ള ഒരു രോഗമാണ് ഇത്. വ്യായാമക്കുറവും ഭക്ഷണശീലങ്ങളുമെല്ലാം തന്നെ ഇതിന് കാരണമാകാറുണ്ട്. ഇതല്ലാതെ നമ്മുടെ ചില ജീവിതശൈലികളും. ഇത് ജീവിതശൈലീ രോഗം കൂടിയാണ്. കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനായി നാം ചെയ്യേണ്ട ഒന്ന് ഭക്ഷണ ശീലങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ്. ഇതിന് സഹായിക്കുന്ന ഒരു നാടന്‍ ഭക്ഷണരീതിയെക്കുറിച്ചറിയാം.ഇതിന് നമ്മുടെ പൊടിയരിയാണ് വേണ്ടത്. പൊടിയരിക്കഞ്ഞി തന്നെ. ചുവന്ന അരിയുടെ പൊടിയരി വേണം, എടുക്കാന്‍. ഇതിനൊപ്പം മുരിങ്ങയില, ഉലുവാ, ചെറുപയര്‍ എന്നിവയും വേണം. പൊടിയരി പൊതുവേ ഔഷധഗുണമുള്ള ഒന്നായത് കൊണ്ടുതന്നെ അസുഖങ്ങള്‍ക്ക് പരിഹാരമായി ഇത് ഉപയോഗിയ്ക്കാറുമുണ്ട്. തവിട് കളയാത്തത് ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. തവിട് കളയാത്ത ധാന്യങ്ങള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊടിയരി ദഹിയ്ക്കാനും എളുപ്പമുള്ള ഒന്നാണ്.ഉലുവ കൊളസ്‌ട്രോളിനും ബിപിയ്ക്കും പ്രമേഹത്തിനുമെല്ലാമുള്ള മരുന്നാണ്. ഇത് പ്രമേഹം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കാരണം ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് നീക്കാനും ഇതേറെ ഗുണകരമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. ഇത് പ്രമേഹം കുറയ്ക്കാനും തടി കുറയ്ക്കാനും സഹായിക്കും. പല ആരോഗ്യ ഗുണങ്ങളും ഉളള ഒന്നാണ് മുരിങ്ങായിലയും. ഇത് കൊളസ്‌ട്രോള്‍, ബിപി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. വൈറ്റമിൻ എ, ബി, സി, വിറ്റാമിൻ ഇ, ഇരുമ്പ്, സിങ്ക് എന്നിവയുൾപ്പെടെ പല വൈറ്റമിനുകളും ധാതുക്കളും മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും സഹായിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ മുരിങ്ങയിലയിലുണ്ട്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ മുരിങ്ങയിലയിൽ വളരെയധികം അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുന്നു,പല ആരോഗ്യഗുണങ്ങളും ഉള്ള ഒന്നാണ് ചെറുപയര്‍. രക്തത്തിലേയ്ക്ക് പ്രവഹിയ്ക്കുന്ന ഗ്ലൂക്കോസ് നിയന്ത്രണത്തിന് ഇത് സഹായിക്കും.ഇതിലെ ഗ്ലൈസമിക് സൂചിക 38 മാത്രമാണ്. ഇതിനാല്‍ തന്നെ പ്രമേഹത്തിന് നല്ലൊരു മരുന്നാണ്. ഇതു പോലെ തന്നെ ബിപി കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇതിലെ മഗ്നീഷ്യം പോലുള്ളവയാണ് ഇതിനായി സഹായിക്കുന്നത്. ഇതിലെ പൊട്ടാസ്യവും ബിപി കുറയ്ക്കാന്‍ നല്ലതാണ്.അതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള കേടുപാടുകൾ തടയുകയും ചെയ്യും.ഇത് തയ്യാറാക്കാന്‍ ഇവയെല്ലാം ചേര്‍ത്ത് കഞ്ഞിയുണ്ടാക്കി കുടിയ്ക്കുയെന്നതാണ് വേണ്ടത്. ഇത് എല്ലാ മാസവും അടുപ്പിച്ച് 7 ദിവസം രാത്രിയില്‍ കഴിയ്ക്കാം. കൊളസ്‌ട്രോള്‍, ബിപി, പ്രമേഹരോഗങ്ങള്‍ക്ക് പരിഹാരം മാത്രമല്ല, പല ആരോഗ്യപരമായ ഗുണങ്ങള്‍ കൂടി നല്‍കുന്ന ഒന്നാണിത്. ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്ന്. ഈ കഞ്ഞിയില്‍ ആശാളി, ജീരകം എന്നിവയും വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *