ദുബായിൽ മുഴുവന്‍ സ്വകാര്യ സ്‌കൂളുകളിലും ആറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അറബി ഭാഷാ പഠനം നിര്‍ബന്ധം

Spread the love

ദുബായിലെ മുഴുവന്‍ സ്വകാര്യ സ്‌കൂളുകളിലും ആറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അറബി ഭാഷാ പഠനം നിര്‍ബന്ധമാക്കി. എമിറേറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലും പുതിയ നിര്‍ദേശം നടപ്പാക്കും. ദുബായ് എമിറേറ്റിലെ മുഴുവന്‍ സ്‌കൂളുകളിലെയും ചെറിയ ക്ലാസുകളിലെ കുട്ടികളില്‍ അറബി ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി പുതിയ നയം നടപ്പിലാക്കുന്നത്.

ഇതുപ്രകാരം എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അറബി ഭാഷ പഠനം നിര്‍ബന്ധമാക്കി. സെപ്റ്റംബറില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ മുതലും ഏപ്രിലില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്ന സ്‌കൂളുകള്‍ക്ക് 2026 ഏപ്രില്‍ മുതലും പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തിലാകും. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനം.

നാല് മുതല്‍ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ അറബി പഠിപ്പിക്കുന്നതാണ് ആദ്യ ഘട്ടം. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഘട്ടങ്ങള്‍ ആരംഭിക്കുകയും ആറ് വയസ്സ് വരെയുള്ള എല്ലാ കുട്ടികളെയും ഇതില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *