സഹകരണ ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞുനിൽക്കുകയാണെന്ന്പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം:സഹകരണ ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞുനിൽക്കുകയാണെന്ന്പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി.കഴിഞ്ഞ ശമ്പള പരിഷ്ക്കരണം നടന്ന് 5 വർഷം കഴിഞ്ഞിട്ടുംഒരു ഗഡു ക്ഷാമബത്ത പോലും നൽകിയിട്ടില്ല. കേരളത്തിന്റെ സമാന്തര സമ്പദ്വ്യവസ്ഥയായസഹകരണ മേഖലയോടുള്ളചിറ്റമ്മ നയം പ്രതിഷേധാർഹമാണ്.സഹകരണ ജീവനക്കാരുടെ വിവിധ വിഷയങ്ങളുന്നയിച്ച് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ( സിഇഒ)സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചസെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു.കുടിശ്ശികയായ ഏഴ് ഗഡു ഡിഎ അനുവദിക്കുക,ജീവനക്കാരുടെ പ്രമോഷൻ അനുപാതം പുനസ്ഥാപിക്കുക, സഹകരണജീവനക്കാർക്കുംപെൻഷൻ കാർക്കുംമെഡിക്കൽ ഇൻഷൂറൻസ് നടപ്പിലാക്കുക,ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക, പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്ക്കരിക്കുക, നിത്യനിധിപിരിവുകാരുടെ അശാസ്ത്രീയമായ പെൻഷൻ ഫണ്ട് പരിധി ഒഴിവാക്കുക, സഹകരണ മേഖലയുടെ ആധുനിക വൽക്കരണത്തിന്അടിയന്തിര നടപടിയെടുക്കുക, എക്സാമിനേഷൻ ബോർഡ് വഴിയുള്ള നിയമനകളിലെ നിലവിലെഅശാസ്ത്രീയത പരിഹരിക്കുക’എന്നീ ആവശ്യങ്ങളുന്നയിച്ചുള്ളമാർച്ച് പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നുംആരംഭിച്ചു.സെക്രട്ടറിയറ്റ് നടയിൽ പോലീസ് തടഞ്ഞു.സംസ്ഥാന പ്രസിഡണ്ട് പി ഉബൈദുള്ള എം എൽഎ, കെ പി എ മജീദ് എം എൽ എ, പി അബ്ദുൽ ഹമീദ് , മുസ്തഫ അബ്ദുൽ ലത്തീഫ്,കണിയാപുരം ഹലീംപ്രസംഗിച്ചു.വർക്കിംഗ് പ്രസിഡണ്ട് ഹാരിസ് ആമിയൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടരി പൊൻപാറ കോയക്കുട്ടി സ്വാഗതവും ട്രഷറർ പി ടി മനാഫ് നന്ദിയും പറഞ്ഞു.മാർച്ചിന്സി എച്ച് മുഹമ്മദ് മുസ്തഫ,കെ.അഷറഫ്,പി കുഞ്ഞിമുഹമ്മദ്,ടി എ എം ഇസ്മായിൽ, മുസ്തഫ പൊന്നമ്പാറ, കെ കെ സി റഫീഖ്, നസീർ ചാലാട്, അൻവർ താനാളൂർ, കെ നിസാർ, ഇഖ്ബാൽ കത്തറമ്മൽ, അലി അക്ബർ, പി പി മുഹമ്മദലി, പി ശശികുമാർ, അനീസ് കൂരിയാടൻ, റഷീദ് മുത്തനയിൽ, ഹുസൈനാർ വളവള്ളി, അഷറഫ് മടക്കാട്, ജാഫർ മാവൂർ, നജ്മുദ്ദീൻ മണക്കാട്,സി പി അബ്ദുൽലത്തീഫ്,പി കെ ശംസുദീൻ, പി എച്ച് സുധീർ,എം കെ നിയാസ്, പി പി അബ്ദുറഹിമാൻ പടന്ന,നേതൃത്വം .