ലോക ജന്തുജന്യ രോഗ ദിനം – 2023

Spread the love

എല്ലാവർഷവും ജൂലൈ 6 ന് ലോക ജന്തുജന്യ രോഗദിനമായി ആചരിക്കപ്പെടുന്നു. 1885 ൽ ലൂയി പാസചർ പേവിഷബാധ രോഗത്തിനെതിരെ മനുഷ്യനിൽ ആദ്യമായി വാക്സിൻ ഉപയോഗിച്ചതിന്റെ ഓർമ്മയായിട്ടാണ് ഇതാചരിക്കപ്പെടുന്നത്. മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ (IVA ) കേരള ഘടകം സംസ്ഥാനതലത്തിൽ ലോക ജന്തുജന്യ രോഗദിനം ആചരിക്കുകയാണ്. ഈ വർഷത്തെ സംസ്ഥാനതല ലോക ജന്തുജന്യ രോഗദിനാചരണം തിരുവനന്തപുരത്ത് വച്ച് നടത്തപ്പെടുന്നു. ജൂലായ് 6ന് [06/07/ 2023 ] 10 മണിക്ക് ഹോട്ടൽ സെൻട്രൽ റെസിഡൻസിയിൽ വെച്ച് നടത്തപ്പെടുന്ന ചടങ്ങ് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി അവർകൾ ഉദ്ഘാടനം ചെയ്യുന്നതാണ്.മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശികൻ IAS, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസഥാന പ്രസിഡന്റ് സുൽഫി നൂഹു , തുടങ്ങിയ പ്രമുഖർക്കൊപ്പം വനം വന്യജീവി വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പ്രതിനിധികളും IVA യുടെ സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *