മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നേതൃത്വമാറ്റം :കമല്‍നാഥിനെ പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നേതൃത്വമാറ്റം. കമല്‍നാഥിനെ പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി പകരം ജിത്തു പട്വാരി അധ്യക്ഷനാകും. ഛത്തീസ്ഗഡില്‍ ദീപക് ബൈജ് അധ്യക്ഷനായി തുടരട്ടെയെന്നാണ് ഹൈക്കമാന്റ് തീരുമാനം.മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെയാണ് നേതൃമാറ്റം. ഭരണം നേടുമെന്ന് ഉറച്ച വിശ്വാസത്തോടെ മത്സരിച്ച കോണ്‍ഗ്രസിന് 230ല്‍ കേവലം 66 സീറ്റ് മാത്രമാണ് ലഭിച്ചത്. പിന്നാലെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കമല്‍നാഥിന്റെ രാജി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിഭജനം,പ്രതിപക്ഷ സഖ്യ റാലി മാറ്റണമെന്ന കമല്‍നാഥിന്റെ നിലപാടില്‍ ഇന്ത്യ മുന്നണി ഹൈക്കമാന്റിനോട് കടുത്ത അതൃപ്തി അറിയിച്ചിരുന്നു.ജിത്തു പട് വാരിയാണ് മധ്യപ്രദേശ് പിസിസിയുടെ പുതിയ അധ്യക്ഷന്‍. ഒബിസി വിഭാഗത്തില്‍ നിന്നുള്ള ആളാണ് ജിത്തു പട് വാരി. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കമല്‍നാഥന്‍ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജിത്തു പിസിസി അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.ഉമംഗ് സിംഗാറിനെ പ്രതിപക്ഷ നേതാവായും ഹേമന്ത് കതാരെയെ ഉപനേതാവായും നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടേതാണ് തീരുമാനം.ഛത്തീസ്ഗഢില്‍ ചരണ്‍ ദാസ് മഹന്ത് പ്രതിപക്ഷ നേതാവാകും. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി ദീപക് ബൈജ് തുടരട്ടെ എന്നുമാണ് തീരുമാനം.