മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജും രാജിവെച്ചു
തിരുവനന്തപുരം : മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു. മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്. ദേവര്‍കോവിലിന് പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആന്റണിരാജുവിനു പകരം ഗണേഷ് കുമാറും മന്ത്രിമാരാകുന്നതിന് വേണ്ടി ധാരണപ്രകാരമാണ് രാജി. സത്യപ്രതിജ്ഞ 29ന് നടക്കുമെന്നുമാണ് വിവരം. എല്‍ഡിഎഫിലെ നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ഇടതു മുന്നണി തീരുമാനം. ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനുമാണ് ലഭിക്കുക. അതേസമയം ഇന്ന് രാവിലെ പത്തരയ്ക്ക് ചേരുന്ന എൽഡിഎഫ് യോഗം തീരുമാനമെടുക്കും വകുപ്പുകളും ഇന്ന് തീരുമാനമാകും.