25 വയസ്സ് പിന്നിട്ടവിദ്യാര്‍ഥികള്‍ക്ക് യാത്രാ ആനുകൂല്യം നല്‍കേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. തീരുമാനം
തിരുവനന്തപുരം: 25 വയസ്സ് പിന്നിട്ടവിദ്യാര്‍ഥികള്‍ക്ക് യാത്രാ ആനുകൂല്യം നല്‍കേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. തീരുമാനം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം കെ.എസ്.ആര്‍.ടി.സി. എം.ഡി. പുറത്തിറക്കി.ആദായനികുതി, ജി.എസ്.ടി., ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എന്നിവ നല്‍കുന്ന രക്ഷാകര്‍ത്താക്കളുടെ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ കോളേജുകളിലും പ്രൊഫഷണല്‍ കോളേജുകളിലും പഠിക്കുന്ന മക്കള്‍ക്കും ഇളവുലഭിക്കില്ല. സെല്‍ഫ് ഫിനാന്‍സിങ് കോളേജുകള്‍, സ്വകാര്യ അണ്‍ എയ്ഡഡ്, റെക്കഗ്നൈസ്ഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 30 ശതമാനം ആനുകൂല്യം മാത്രമേ ലഭിക്കൂ.പ്രായപരിധിയില്ലാത്ത റെഗുലര്‍ കോഴ്സ് പഠിക്കുന്നവര്‍ക്കും പെന്‍ഷന്‍കാരായ പഠിതാക്കള്‍ക്കും ഇനി കണ്‍സെഷന്‍ ലഭിക്കില്ല.സെല്‍ഫ് ഫിനാന്‍സിങ് കോളേജുകളിലെയും സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും ബി.പി.എല്‍. വിദ്യാര്‍ഥികള്‍ക്ക് സൗജന്യനിരക്കില്‍ കണ്‍സെഷന്‍ ലഭിക്കും. പ്ലസ് ടു വരെയുള്ള സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്‌കൂള്‍, സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍വൈദഗ്ധ്യം നല്‍കുന്ന കേന്ദ്രങ്ങള്‍ക്കും നിലവിലെ രീതിയില്‍ കണ്‍സെഷന്‍ തുടരും.