ത്രിപുരയില്‍ ബിജെപി അനായാസം അധികാരത്തുടര്‍ച്ച നേടുമെന്ന് എക്സിറ്റ്പോള്‍

Spread the love

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി അനായാസം അധികാരത്തുടര്‍ച്ച നേടുമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. നാഗാലാന്‍ഡിലും ബിജെപി സഖ്യം അധികാരത്തില്‍ തുടരും. മേഘാലയയില്‍ എന്‍പിപിക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും നിലവിലെ സര്‍ക്കാരുകള്‍ തന്നെ അധികാരത്തില്‍ തുടരുമെന്നാണ് വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും 60 സീറ്റുകളാണ് ഉള്ളത്. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍. ത്രിപുരയില്‍ ഫെബ്രുവരി 16-ന് വോട്ടെടുപ്പ് നടന്നു.അതേ സമയം ടൈംസ് നൗ സര്‍വേയില്‍ ത്രിപുരയില്‍ കനത്ത മത്സരം നടന്നുവെന്നാണ് പ്രവചിക്കുന്നത്. നേരിയ ഭൂരിപക്ഷം മാത്രമാണ് ബിജെപിക്ക് ഇവര്‍ പ്രവചിക്കുന്നത്.നാഗാലാന്‍ഡിലും മേഘാലായയിലും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ഇരു സംസ്ഥാനങ്ങളിലും 60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് നാഗാലാന്‍ഡിലെ അകുലുതോ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. മേഘാലയയില്‍ സെഹിയോങ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി മരിച്ചതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. യുണൈറ്റഡ് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയും മുന്‍ ആഭ്യമന്തരമന്ത്രിയുമായ എച്ച്.ഡി.ആര്‍. ലിങ്ദോയാണ് പ്രചാരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചത്.ത്രിപുരഇന്ത്യ-ടുഡേ ആക്സിസ് മൈ ഇന്ത്യ സര്‍വേ പ്രകാരം ബിജെപിക്ക് 36-45 സീറ്റുകളാണ് ത്രിപുരയില്‍ പ്രവചിച്ചിരിക്കുന്നത്. 60 അംഗ ത്രിപുര നിയമസഭയിലേക്ക് ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ആറ് മുതല്‍ 11 സീറ്റുകളാണ് ഇന്ത്യ ടുഡേ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് പ്രവചിച്ചിട്ടുള്ളത്. ഒമ്പത് മുതല്‍ 16 സീറ്റുകള്‍ വരെ തിപ്ര മോതയ്ക്ക് ലഭിക്കുമെന്നും പ്രവചിക്കുന്നു.സീ ന്യൂസ് എക്സിറ്റ്പോള്‍ പ്രവചനത്തില്‍ 29-36 സീറ്റുകളാണ് ത്രിപുരയില്‍ ബിജെപിക്ക് പ്രവചിച്ചിട്ടുള്ളത്. ഇടത് കോണ്‍ഗ്രസ് സഖ്യത്തിന് 13-21 സീറ്റുകളും ഈ സര്‍വേ പ്രതീക്ഷിക്കുന്നു.ടൈംസ് നൗ= ബിജെപി 21-27, ഇടത്-കോണ്‍ഗ്രസ് സഖ്യം 18-24നാഗാലാന്‍ഡ്ഇന്ത്യ ടുഡേ സര്‍വേ പ്രകാരം എന്‍ഡിപിപി-ബിജെപി സഖ്യം 38-48 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു, എന്‍പിഎഫ് 3-8 , കോണ്‍ഗ്രസ് 1-2, മറ്റുള്ളവര്‍ 5-15സീന്യൂസ്= എന്‍ഡിപിപി-ബിജെപി സഖ്യം 35-43, എന്‍പിഎഫ് 2-5, എന്‍പിപി 0-1, കോണ്‍ഗ്രസ് 1-3, മറ്റുള്ളവര്‍ 6-11ടൈംസ് നൗ= എന്‍ഡിപിപി-ബിജെപി സഖ്യം 39-49, എന്‍പിഎഫ് 4-8മേഘാലയഇന്ത്യ ടുഡെ സര്‍വേയില്‍ മുഖ്യമന്ത്രി കോര്‍ണാര്‍ഡ് സാങ്മയുടെ എന്‍പിപി 18-24 സീറ്റുകള്‍ പിടിക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് 6-12, ബിജെപി 4-8, മറ്റുള്ളവര്‍ 4-8സീന്യൂസ് = എന്‍പിപി 21-26, ബിജെപി 6-11, തൃണമൂല്‍ കോണ്‍ഗ്രസ് 8-13, കോണ്‍ഗ്രസ് 3-6, മറ്റുള്ളവര്‍ 10-19ടൈംസ് നൗ= എന്‍പിപി 18-26, കോണ്‍ഗ്രസ് 2-5, ബിജെപി 3-6

Leave a Reply

Your email address will not be published. Required fields are marked *