കെഎൽഎഫ് ഉദ്ഘാടനം 5.30ന്; കലയുടെ പൂരത്തിന് ശേഷം കോഴിക്കോട്ട് സർഗവസന്തത്തിന് ഇന്ന് തുടക്കമാവും

Spread the love

കോഴിക്കോട് : കലയുടെ പൂരം കൊടിയിറങ്ങി ആരാവമൊഴിയുമുമ്പേ ലോകോത്തര സർഗപ്രതിഭകളുടെ മഹാസംഗമത്തിന് ചരിത്ര നഗരിയായ കോഴിക്കോട് വേദിയാകുന്നു.ജനപങ്കാളിത്വം കൊണ്ടും സംഘാടന മികവിനാലും ശ്രദ്ധയാകർഷിച്ച കേരള സ്കൂൾ കലോത്സത്തെ അവിസ്മണീയ അനുഭവമാക്കിയ കോഴിക്കോട് ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന് ഇന്ന് തിരിതെളിയും.12 രാജ്യങ്ങളിൽ നിന്നായി നാനൂറോളം പ്രഭാഷകർ പങ്കെടുക്കും. ബീച്ചിൽ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രിമാരായ സജി ചെറിയാൻ, മുഹമ്മദ് റിയാസ്, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, അഹമ്മദ് ദേവർകോവിൽ പോപ്പ് ഗായിക ഉഷ ഉതുപ്പ്, ഗീതാജ്ഞലി ശ്രീ, കെ.ആർ.മീര, അദ യോനാഥ്, സുധ മൂർത്തി എന്നിവർ പങ്കെടുക്കും. 12 മുതൽ 15 വരെ കോഴിക്കോട് ബീച്ചിൽ ആറ് വേദികളിലായാണ് ഫെസ്റ്റ് നടക്കുക. നോബൽ സമ്മാന ജേതാക്കൾ, ബുക്കർ സമ്മാനം നേടിയഎഴുത്തുകാർ, സാഹിത്യ പ്രതിഭകൾ, നയതന്ത്രജ്ഞർ, ചലച്ചിത്ര – നാടക രംഗത്തെ പ്രമുഖർ, അവതാരകർ, കലാകാരന്മാർ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ, ചരിത്രകാരന്മാർ, പത്രപ്രവർത്തകർ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കുചേരും.തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, ബുക്കർ പ്രൈസ് ജേതാക്കളായ ഷെഹൻ കരുണാതിലക, അരുന്ധതി റോയ്, അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീ, നോബൽ സമ്മാന ജേതാക്കളായ അദാ യോനാഥ്, അഭിജിത് ബാനർജി, അമേരിക്കൻ ഇൻഡോളജിസ്റ്റ് വെൻഡി ഡോണിഗർ, പ്രമുഖ ചലച്ചിത്രതാരം കമല്ഹാസൻ, ആഡ് ഗുരു പീയൂഷ് പാണ്ഡെ, സാഹിത്യകാരന്മാരായ ജെഫ്രി ആർച്ചർ, ഫ്രാൻസെസ് മിറാലെസ്, ശോഭാ ഡെ, തുഷാർ ഗാന്ധി, എം.ടി വാസുദേവൻ നായർ, എം.മുകുന്ദൻ, കെ.ആർ. മീര, ടി.പത്മനാഭൻ, ജെറി പിന്റോ, ശശി തരൂർ, അഞ്ചൽ മൽഹോത്ര, ബെന്യാമിൻ, സുധാ മൂർത്തി, ജാപ്പനീസ് എഴുത്തുകാരൻ യോക്കോ ഒഗാവ, കവി കെ. സച്ചിദാനന്ദൻ, പത്രപ്രവർത്തകരായ പി.സായ്നാഥ്,ഒഗാവ, കവി കെ. സച്ചിദാനന്ദൻ, പത്രപ്രവർത്തകരായ പി.സായ്നാഥ്, സാഗരിക ഘോഷ്, ബർഖാ ദത്ത്, ചരിത്രകാരന്മാരായ രാമചന്ദ്ര ഗുഹ, വില്യം ഡാരിംപിൾ ഹരാരി, മനു എസ്. പിള്ള, റോക്ക്സ്റ്റാർ റെമോ ഫെർണാണ്ടസ്, പോപ്പ് ഗായിക ഉഷ ഉതുപ്പ്, നടൻ പ്രകാശ് രാജ്, കപിൽ സിബൽ ഗൗർ ഗോപാൽ ദാസ്, വ്യവസായി ക്രിസ് ഗോപാലകൃഷ്ണൻ, സാമ്പത്തിക വിദഗ്ധൻ സഞ്ജീവ് സന്യാൽ തുടങ്ങിയവർ പങ്കെടുക്കുന്ന പ്രമുഖരിൽ ഉൾപ്പെടും.ശാസ്ത്രവും സാങ്കേതികവിദ്യയും, കല, സിനിമ, രാഷ്ട്രീയം, സംഗീതം, പരിസ്ഥിതി, സാഹിത്യം, ബിസിനസ് സംരംഭകത്വം, ആരോഗ്യം, കല – വിനോദം, യാത്ര – ടൂറിസം, ലിംഗഭേദം, സമ്പദ് വ്യവസ്ഥ, സംസ്കാരം എന്നീ വിഷയങ്ങളെ അധികരിച്ചുളള്ള ചർച്ചകൾ നടക്കും. നന്മണ്ട വോയ്സ്മേളയിൽ മൂന്നു ലക്ഷത്തിലധികംആളുകൾ പങ്കാളികളാവും. തുർക്കി, സ്പെയിൻ, യുഎസ്എ, ബ്രിട്ടൻ, ഇസ്രായേൽ, ന്യൂസിലന്റ്, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ഷണിതാക്കളെക്കൊണ്ട് ധന്യമായിരിക്കും ഫെസ്റ്റ്.കലാകാരന്മാർ, അഭിനേതാക്കൾ, സെലിബ്രിറ്റികൾ, എഴുത്തുകാർ, ചിന്തകർ, എന്നിവർ അർത്ഥവത്തായ ചർച്ചകളിൽ ഏർപ്പെടുന്നു. മികച്ച സാഹിത്യത്തെയും ജനപ്രിയ സംസ്കാരങ്ങളെയും സമന്വയിപ്പിക്കുകയാണ് കേരള ലിറ്ററേച്ചർ ഫെസ്റ്റ്.ചർച്ചകൾക്കും ചിന്തകൾക്കും മാത്രമല്ല വിനോദങ്ങൾക്കും ഇടമുണ്ട്. ലോകപ്രശസ്ത കലാകാരന്മാരുമായി രാത്രികളിൽ ഫയർസൈഡ് ചാറ്റുകൾ, കർണാടിക് സംഗീത കച്ചേരികൾ,പ്രോഗ്രസീവ് റോക്ക് ബാൻഡുകളുടെ പ്രകടനം, കഥകളി, ലാറിസ്, ക്ലാസിക്കൽ, മെൻകോ നൃത്തങ്ങൾ തുടങ്ങി പപ്പറ്റ് ഷോകൾ വരെ ഫെസ്റ്റിലവലിന്റെ ഭാഗമായി അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *