കേരളത്തിൽ സ്വർണവില കുറഞ്ഞു

Spread the love

കേരളത്തിൽ സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവന് നൽകേണ്ടത് 81,920 രൂപയാണ്. എന്നാൽ സ്വർണവില പ്രവചനാതീതമായതിനാൽ ഇനി കൂടുമോ കുറയുമോ എന്ന് പറയാൻ കഴിയില്ല. സമീപകാലങ്ങളിൽ റെക്കോർഡ് കുതിപ്പാണ് സ്വർണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചരിത്രത്തിൽ ആദ്യമായി 82,000 കടന്നു. ഈ സാഹചര്യത്തിൽ സ്വർണം വാങ്ങുന്നതാണോ അതോ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ ലാഭകരം എന്ന കാര്യത്തിൽ പലർക്കും സംശയം തോന്നിയേക്കാം.ആഭരണങ്ങൾ, നാണയങ്ങൾ, ബിസ്ക്കറ്റുകൾ എന്നിവ വാങ്ങി കൈവശം വെക്കുന്നതിനെയാണ് സ്വർണം വാങ്ങലായി കണക്കാക്കുന്നത്. നിലവിൽ ഒരു പവന് 81,920 രൂപ എന്ന നിരക്കിലാണ് സ്വർണാഭരണങ്ങളുടെ വ്യാപാരം. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോൾ 89000 രൂപ വരെ ചെലവ് വന്നേക്കാം. സ്വർണം വാങ്ങിയാൽ അടിയന്തര സാഹചര്യങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാം. കൂടാതെ നികുതി പ്രശ്നങ്ങളും കുറവാണ്.എന്നാൽ സൂക്ഷിക്കുന്നതിന് സുരക്ഷാ പ്രശ്നങ്ങളുണ്ട്. ബാങ്ക് ലോക്കറിൽ വെച്ചാൽ വാർഷിക വാടക നൽകേണ്ടി വരും. കൂടാതെ ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി ചാർജുകൾ നൽകിയാലും വിൽക്കുമ്പോൾ അവ കിട്ടില്ല. പെട്ടെന്ന് വില കുറഞ്ഞാൽ നഷ്ടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *