ആർസി തെരുവ് മഹാത്മ റെസിഡെൻസ് അസോസിയേഷം സുവർണ ജൂബിലി
നെയ്യാറ്റിൻകര : ആർസി തെരുവ് മഹാത്മ റെസിഡെൻസ് അസോസിയേഷൻ ഓണഘോഷവും സുവർണജൂബിലി പിന്നിട്ട ദമ്പതിമാരെ ആദരിക്കലും നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് സജൻ ജോസഫ് അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി സുശീലൻ ഐസ്ക് സ്വാഗതം , നഗരസഭാ സ്ഥിരം സമിതി അംഗമായ കെ കെ ഷിബു മുഖ്യ പ്രഭാഷണം നടത്തി. നെയ്യാറ്റിൻകര പോലീസ് എസ്ഐ അനീഷ് ബോധവത്കരണ ക്ലാസെടുത്തു. സി എ ജയകുമാർ എസ് ശ്രീകുമാർ , ജയാ ഭൂഷൻ , ജ്യോതി സേവ്യർ തുടങ്ങിയവർ സംസാരിച്ചു.