‘എനിക്കെതിരെയുള്ള സംഘപരിവാർ ആക്രമണം കുറച്ച് നാളത്തേക്കേ ഉണ്ടാകൂ, മടുക്കുമ്പോൾ അവർ നിർത്തിക്കോളും’: വേടൻ

Spread the love

നാലു വർഷം മുൻപുള്ള തൻ്റെ പാട്ടിനെതിരെയാണ് സംഘപരിവാർ നേതാവിൻ്റെ പരാതി. അന്നുതന്നെ പരാതി വരുമെന്നാണ് കരുതിയത് എന്ന് വേടൻ. സംസാര സ്വാതന്ത്ര്യമുള്ള നാടാണിത്. ആ വിശ്വാസത്തിലാണ് പാട്ട് ചെയ്തത്. തനിക്കെതിരെയുള്ള സംഘപരിവാർ ആക്രമണം കുറച്ചു നാളത്തേക്കേ ഉണ്ടാകൂ. മടുക്കുമ്പോൾ അവർ നിർത്തിക്കോളും എന്നും വേടൻ പറഞ്ഞു.

വിമർശനങ്ങൾ പാട്ടിൽ ഇനിയും ഉണ്ടാകും. തൻ്റെ ശൈലിയും പാട്ടും മാറ്റില്ല. തുഷാർ വെള്ളാപ്പള്ളി തന്നെ അനുകൂലിച്ചതിൻ്റെ കാരണം അറിയില്ല.
പഞ്ചായത്ത് ഇലക്ഷൻ ഒക്കെ വരാൻ പോവുകയല്ലേ. രണ്ടു മാസം ബ്രേക്കിൽ ആണ്. സോഷ്യൽ മീഡിയയിലെ സംഘപരിവാർ വിമർശനങ്ങൾ ശ്രദ്ധിക്കാറില്ല. ജനങ്ങളുടെ സ്നേഹം വലിയ ഊർജ്ജമാണ്. അതൊരു ഉത്തരവാദിത്തമാണെന്നും വേടൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വേടൻ.

Leave a Reply

Your email address will not be published. Required fields are marked *