കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമരത്തിലേക്ക്
തിരുവനന്തപുരം :- സംസ്ഥാന മന്ത്രിസഭായോഗം അംഗീകരിച്ച മുഖ്യമന്ത്രി പ്രഖ്യാപിച്ച ജനവിരുദ്ധമായ ഭൂ പതിവ് ചട്ടങ്ങൾ പുനഃപരിശോധിക്കുക.
ഇതോടൊപ്പം തന്നെ പുതിയ നിർമ്മിതികൾ അനുവദിക്കുന്നതിന് ആവശ്യമായ ചട്ടങ്ങൾ കൂടി കൊണ്ടുവന്ന് നിർമ്മാണ നിരോധനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമരം പ്രഖ്യാപിച്ചു യോഗം നടത്തി. രാജു അപ്സര ( സംസ്ഥാന പ്രസിഡന്റ്) ഉദ്ഘാടനം ചെയ്‌ത യോഗത്തിൽ സണ്ണി പൈമ്പിള്ളിൽ ( ജില്ലാ പ്രസിഡന്റ്) അധ്യക്ഷൻ ആയിരുന്നു. നജീബ് ഇല്ലത്തുപറമ്പിൽ(ജില്ലാ ജനറൽ സെക്രട്ടറി ഇടുക്കി) കെ. ആർ. വിനോദ് ( working പ്രസിഡന്റ്) ധനീഷ് ചന്ദ്രൻ ( ജില്ലാ പ്രസിഡന്റ് തിരുവനന്തപുരം) വൈ. വിജയൻ (സംസ്ഥാന സെക്രട്ടറി) എ. ജെ. ഷാജഹാൻ ( സംസ്ഥാന വൈസ് പ്രസിഡന്റ്) പി. എം. ബേബി (ജില്ലാ വൈസ് പ്രസിഡന്റ്) സിബി കൊച്ചുവെള്ളട്ട ( ജില്ലാ ഓർഗനൈസർ) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

