ജാർഖണ്ഡ് മുഖ്യമന്ത്രിയായി മുക്തി മോർച്ച നേതാവ് ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്ഞചെയ്യും
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്ഞചെയ്യും. ഗവർണർ സി.പി.രാധാകൃഷ്ണൻ സർക്കാർ രൂപീകരിക്കാനായി ചംപയ് സോറനെ ക്ഷണിച്ചതായാണ് വിവരം.ഇന്ന് ജാർഖണ്ഡ് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിന് പിന്നാലെയാണ് പുതിയ മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞയ്ക്കായി ഗവർണർ ക്ഷണിച്ചത്.ബുധനാഴ്ചയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഇതിന് പിന്നാലെ അഅദ്ദേഹത്തെ ഈഡി കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഘപ്പെടുത്തുകയും ചെയ്തിരുന്നു. ഭൂമി അഴിമതി കേസിലാണ് സോറനെ ഈഡി അറസ്റ്റ് ചെയ്തത്.