തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20
തിരുവനന്തപുരം: സംസ്ഥാനത്ത് സതീശൻ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ നിർണായക ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി. സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യക്തമായ നേട്ടമുണ്ടാക്കിയപ്പോൾ, യുഡിഎഫിന് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുകയും ഭൂരിപക്ഷത്തിൽ വലിയ ഇടിവ് സംഭവിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് മുൻപ് 22 സിറ്റിംഗ് സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് 19 ലേക്ക് ചുരുങ്ങിയപ്പോൾ, 15 സീറ്റുകളിൽ പോരാട്ടത്തിനിറങ്ങിയ എൽഡിഎഫ് മുന്നേറ്റം നടത്തി 18 സീറ്റുകൾ സ്വന്തമാക്കി. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി20

