‘എന്‍റെ കേരളം’ കൊല്ലം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
ആരോഗ്യ വിദ്യാഭ്യാസ ജനക്ഷേമ മേഖലകളിൽ രാജ്യത്ത് കേരളം മുന്നിലെന്ന് മന്ത്രി ചിഞ്ചുറാണി. സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തിന്‍റെ ഭാഗമായുള്ള എന്‍റെ കേരളം കൊല്ലം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 6 ദിവസം നീണ്ടു നിന്ന എന്‍റെ കേരളം പ്രദർശന വിപണന മേളയിൽ സപ്ലൈകൊ സ്റ്റാൾ 2 ലക്ഷത്തോളം രൂപയുടെ വിറ്റു വരവ് നേടിയത് ജനപിന്തുണയുടെ അടയാളമായി. അറിവ് പകരുന്നതിലും ചെയ്ത കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നതിലും എന്റെ കേരളം പ്രദർശന മേള വിജയിച്ചു എന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ ജനക്ഷേമ മേഖലകളിൽ രാജ്യത്ത് കേരളം മുന്നിലെന്ന് സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് സർവതല സ്പർശിയായ വികസന പ്രവർത്തനങ്ങൾ പൊതു ജനങ്ങളിലേക്ക് എത്തിക്കാനായെന്ന് എം മുകേഷ് എം എൽ എ പറഞ്ഞു. ലോകത്തിനു മാതൃകയാകേണ്ട ഒട്ടേറെ ആശയങ്ങളും പദ്ധതികളും കേരളം നടപ്പാക്കിയതായി എം നൗഷാദ് എം എൽ എ അഭിപ്രായപെട്ടു.കൊല്ലം മേയർ ഹണി ബഞ്ചമിൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ എൻ ദേവിദാസ്, തുടങ്ങിയവർ പങ്കെടുത്തു.