അർബുദത്തെ ഓവർടേക്ക് ചെയ്ത് ആദർശിന്റെ ഗോൾഡൻ റൺ
തിരുവനന്തപുരം: അർബുദം ജീവിതത്തെ പിടിച്ചുലച്ചിട്ടും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടി ട്ടും ആദർശ് തളർന്നില്ല. മഹാവ്യാധി നൽകിയ ദുരിതങ്ങളെ അതിജീവിച്ച് അവൻ സംസ്ഥാ ന സ്‌കൂൾ കായികമേളയിൽ സ്വർണം ഓടി യെടുത്തു.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നട ന്ന ഇൻക്ലൂസിവ് അത്ലറ്റിക്സിലെ 400 മീറ്റർ മിക്‌സഡ് റിലേയിൽ സ്വർണ മെഡൽ കരസ്ഥ മാക്കിയ പാലക്കാട് ടീമിലെ അംഗമാണ് ചെമ്പ്ര സിയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥി എം. ടി. ആദർശ്. 2016ൽ ക്യാൻസർ ബാധിതനായ ആദർശിന് അതിജീവന പോരാട്ടത്തിനിടെ ഒ രു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും കീഴടങ്ങാൻ ആദർശ് തയാറായില്ല. ക്യാൻസറി നെ അതിജീവിച്ചതോടെ കായികലോകത്തോ ടുള്ള തന്റെ ഇഷ്ടം പോരാട്ടത്തിനുള്ള മാർഗമാ യി ആദർശ് തെരഞ്ഞെടുത്തു. ആദ്യമൊന്നു ആശങ്കപ്പെട്ടെങ്കിലും പള്ളിപ്പുറം സിപിഎച്ച്എ സ്എസിലെ അധ്യാപികകൂടിയായ അമ്മ പ്രി യയും ആദർശത്തിൻ്റെ സ്വപ്‌നങ്ങൾക്ക് പൂർ ണ പിന്തുണയേകി.മകൻ്റെ കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് വിജയത്തിന് കാരണ മെന്ന് പ്രിയ പറഞ്ഞു.#KeralaSchoolSportsMeet #SchoolOlympics #Thiruvananthapuram #കായികമേള #സംസ്ഥാനസ്കൂൾകായികമേള #കേരളം #SanjuSamson #IMVijayan #trivandrum

