കേരളക്ഷേത്ര സംരക്ഷണ സമിതി ശ്രീപത്മനാഭസ്വാമി ക്ഷേത്ര ശാഖ ക്ഷേത്രത്തിലെ രണ്ട് ജീവനക്കാരെ ആദരിച്ചു
കേരളക്ഷേത്ര സംരക്ഷണ സമിതി ശ്രീപത്മനാഭസ്വാമി ക്ഷേത്ര ശാഖ ക്ഷേത്രത്തിലെ രണ്ട് ജീവനക്കാരെ ആദരിച്ചു. സെക്യൂരിറ്റി ചെക്ക് മറികടന്ന് ശ്രീകോവിനുള്ളിൽ എത്തി കണ്ണാടിയിൽ മെറ്റാ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത നോർത്തിന്ത്യക്കാരനെ വളരെയധികം ജാഗ്രതയോടെ നിരീക്ഷിച്ച് കണ്ടുപിടിച്ച രോഹിണി, ജയരാജ് എന്നീ താൽക്കാലിക ജീവനക്കാരെ അഭിനന്ദിക്കുകയും അവർക്ക് സമിതിയുടെ പുരസ്കാരം നൽകുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ താലൂക്ക് സെക്രട്ടറി ശ്രീ സുധീഷ് കൃഷ്ണ സ്വാഗതം ആശംസിക്കുകയും ശാഖാ പ്രസിഡണ്ട് സന്ദീപ് തമ്പാനൂർ അധ്യക്ഷത വഹിക്കുകയും മാതൃസമിതി താലൂക്ക് അധ്യക്ഷ ശ്രീമതിലേഖ കൃപജ്ഞതയും പറഞ്ഞു. സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ സുരേഷ് ബാബു ഇരുവരെയും അഭിനന്ദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി പത്മാവതി അമ്മ, സംസ്ഥാന പ്രചാരപ്രമുഖ ശ്രീ ഷാജു വേണുഗോപാൽ, ജില്ലാ അധ്യക്ഷൻ ശ്രീമുക്കംപാലമൂട് രാധാകൃഷ്ണൻ, മേഖല സംയോജകൻ ശ്രീ പാപ്പനംകോട് അനിൽകുമാർ, മാതസമിതി ജില്ലാ ഉപാധ്യക്ഷ ശ്രീമതി ബീന വി നായർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ മഹേഷ് തുടങ്ങിയവർ സംസാരിച്ചു.