ബിജെപി സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം ബി ജെ പി മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിൽ കെ ജി മാരാർ മന്ദിരമെന്ന് പേരിട്ടിരിക്കുന്ന ബിജെപി സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം ബി ജെ പി മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ഉദ്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന ഓഫീസിന് മുന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വൃക്ഷത്തൈ നട്ടു.ബി ജെ പി സംസ്ഥാന ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച പാർട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി മാരാരുടെ അർധകായ വെങ്കല പ്രതിമ കേന്ദ്ര ആഭ്യന്തരമന്ത്രി അനാച്ഛാദനം ചെയ്തു.