തീവണ്ടി സർവീസിന്‌ നിയന്ത്രണം

Spread the love

പാലക്കാട് : പാളം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒക്‌ടോബർ പത്തിന് തിരുച്ചിറപ്പള്ളിയിൽനിന്ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളി ജങ്ഷൻ-പാലക്കാട് ടൗൺ എക്സ്‌പ്രസ് (16843) വണ്ടി തമിഴ്‌നാട്ടിലെ മായനൂരിൽ യാത്ര അവസാനിപ്പിക്കും. ഒക്‌ടോബർ 11, 14, 17 തീയതികളിൽ കരൂർ ജങ്ഷനിൽനിന്ന് ഉച്ചയ്ക്ക് 2.20-ന് ആരംഭിക്കും. സെപ്റ്റംബർ 12, 19 തീയതികളിൽ ഇരുഗുർ, പോത്തനൂർ വഴിയായിരിക്കും സർവീസ്. ഈ ദിവസങ്ങളിൽ സിങ്കനല്ലൂർ, പീളമേട്, കോയമ്പത്തൂർ നോർത്ത് ജങ്ഷൻ, കോയമ്പത്തൂർ ജങ്ഷൻ എന്നിവിടങ്ങളിൽ വണ്ടി നിർത്തില്ല. ഒക്‌ടോബർ ആറിന്, പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി ജങ്ഷൻ എക്സ്‌പ്രസ് (16844) വണ്ടി കരൂർ ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. ഒക്‌ടോബർ 11, 14, 17 തീയതികളിലെ യാത്ര മുട്ടരസനല്ലൂരിലും അവസാനിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *