ആലപ്പുഴ ഹരിപ്പാടിന് സമീപംപാഴ്സൽ ലോറി തടഞ്ഞ് 3.24 കോടിതട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾകൂടി പൊലീസ് കസ്റ്റഡിയിൽ

Spread the love

തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിൽനിന്നാണ് പ്രതികളെ സാഹസികമായിപ്രത്യേക അന്വേഷണ സംഘംപിടികൂടിയത്. പ്രതികളെപിടികൂടിയപ്പോൾതിരുട്ടുഗ്രാമത്തിലുള്ളവർ പൊലിസിനെ വളഞ്ഞെങ്കിലും പൊലീസ് പ്രതികളുമായി തന്നെ മടങ്ങി. പൊലീസ് വാഹനത്തെ തിരുട്ടുഗ്രാമവാസികൾവളയുന്ന ദൃശ്യങ്ങളും പുറത്തുവന്നു.ദിവസങ്ങളായി പൊലീസ് പ്രതികളുടെ പിന്നാലെ ആയിരുന്നു. തിരുട്ടുഗ്രാമമായ കൊല്ലിയത്ത് പ്രതികളിൽ ചിലരുണ്ടെന്ന സൂചനകൾ നേരത്തെ പിടിയിലായ പ്രതികളിൽ നിന്ന് കിട്ടിയിരുന്നു. ഒടുവിൽ തിരുട്ടു ഗ്രാമത്തിൽ കടന്നു തന്നെ രണ്ടു പ്രതികളെ പൊലീസ് പിടികൂടി. ഗ്രാമവാസികൾ പൊലീസിനെ തടഞ്ഞ് പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഈ എതിർപ്പുകളെയൊക്കെ അതിജീവിച്ച് പൊലീസ് സംഘം പ്രതികളെ തിരുട്ടു ഗ്രാമത്തിന് പുറത്തെത്തിച്ചു. കവർച്ച സംഘത്തിലെ മറ്റൊരു പ്രതിയെ പുതുച്ചേരിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ നാലുപേർ പിടിയിലായി.ആലപ്പുഴ ഹരിപ്പാടിന് സമീപംരാമപുരത്ത് വച്ച് കഴിഞ്ഞ മാസം13നാണ് പാഴ്‌സൽ ലോറി തടഞ്ഞ്മൂന്നു കോടി 24 ലക്ഷം രൂപ കവർന്നത്.കോയമ്പത്തുരിൽ നിന്ന കൊല്ലത്തേക്കാണ് പണംകൊണ്ടുപോയത്. ഈ കേസിൽതമിഴ്നാട് തിരുപ്പൂർ സ്വദേശികളായസുബാഷ് ചന്ദ്രബോസ്, തിരുകുമാർഎന്നിവർ നേരത്തെ പിടിയിലായിരുന്നു.ഇവരെ കസ്‌റ്റഡിയിൽ വാങ്ങിയശേഷമാണ് പൊലീസ് മറ്റു പ്രതികളെതേടി തമിഴ്നാട്ടിൽ എത്തിയത്.അന്വേഷണത്തിൽ തിരുട്ടു ഗ്രാമത്തിലെചിലർക്ക് കവർച്ചയുമായിബന്ധമുണ്ടെന്ന് കണ്ടെത്തിയത്. എട്ടുപ്രതികളാണ് കവർച്ച സംഘത്തിൽഉണ്ടായിരുന്നത്. പണം കൊണ്ടുവന്നവാഹനത്തിന്റെ റൂട്ട് മനസിലാക്കാൻസംഘം കവർച്ചയ്ക്കു രണ്ട് ദിവസംമുൻപ് കൊല്ലത്തെത്തി. പിന്നീട് സംഘം കുറ്റാലത്തെ ലോഡ്‌ജിലാണ്താമസിച്ചത്. പണം തട്ടാൻഗൂഡാലോചന നടത്തിയത് തിരുപ്പൂർസതീഷ്, ദുരൈ അരസ് എന്നിവരാണ്.മുഖ്യപ്രതികൾ തമിഴ്‌നാടിന്റെ അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നതായി സംശയമുണ്ട്. പ്രതികൾ സഞ്ചരിച്ച വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാർ എറണാകുളത്തുള്ള ഒരാൾ വിറ്റതാണെന്ന് കണ്ടെത്തിയിരുന്നു. പൊലീസ് എന്ന വ്യാജേനയാണ് ലോറി തടഞ്ഞ് പണം കവർന്നത്. കൊല്ലം സ്വദേശിയായ അപ്പാസ് പാട്ടീലിന് കൈമാറാൻ കൊണ്ടുപോയ പണമാണ് തട്ടിയെടുത്തത്. കോയമ്പത്തൂരിൽ ഉള്ള ബന്ധു ബിസിനസ് ആവശ്യങ്ങൾക്ക് അയച്ച പണമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *