തെരുവ് നായ കൂട്ടത്തിന്റെ കടിയേറ്റ് പതിനൊന്ന് വയസ്സുകാരൻ മരിച്ചു
കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായ കൂട്ടത്തിന്റെ കടിയേറ്റ് പതിനൊന്ന് വയസ്സുകാരൻ മരിച്ചു. മുഴപ്പിലങ്ങാട് കെട്ടിനകത്തെ ദാറുൽ റഹ്മയിൽ നിഹാലാണ് മരിച്ചത്. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്.ഭിന്നശേഷിക്കാരനായ നിഹാൽ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകൾ കൂട്ടമായി അക്രമിച്ചത്. നിഹാലിന് സംസാരശേഷി ഉണ്ടായിരുന്നില്ല.വീടിന്റെ 300 മീറ്റർ അകലെ ഗുരുതരമായ പരിക്കുകളോടെയാണ് നിഹാലിനെകണ്ടെത്തിയത്.ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു.മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ആളൊഴിഞ്ഞ വീട്ടിനടുത്താണ് സംഭവം.ഞായറാഴ്ച വൈകുന്നേരം കുട്ടിയെ കാണാതായി തിരച്ചിൽ നടക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ വീട്ടിന് സമീപം കുട്ടിയെ കണ്ടെത്തിയത്. അതീവ ഗുരുതരമായ നിലയിൽ കുട്ടിയെതലശേരി ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. ബഹ്റിനിൽ ജോലി ചെയ്യുന്ന നൗഷാദ് – നു സീഫ ദമ്പതികളുടെ മകനാണ് നിഹാൽ .