തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെര്‍മിനലിനുള്ളിൽ അപകടം : ഒരു തൊഴിലാളി മരിച്ചു

Spread the love

തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെര്‍മിനലിനുള്ളില്‍ അപകടം. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനില്‍ കുമാറാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ വീഴുകയായിരുന്നു. താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്കാണ് അനില്‍ വീണത്. അപകടത്തില്‍ പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് .

Leave a Reply

Your email address will not be published. Required fields are marked *