പാർലമെന്റിലെ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ കേന്ദ്രസർക്കാർ സമിതി രൂപീകരിച്ചു

Spread the love

പാർലമെന്റിലെ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ കേന്ദ്രസർക്കാർ സമിതി രൂപീകരിച്ചു. സിആർപിഎഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വീഴ്ച പരിശോധിച്ച് സമിതി തുടർ നടപടി നിർദേശിക്കും. അതേസമയം രാജ്യം നടുങ്ങിയ സംഭവത്തെ നിസാരവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. അക്രമികൾക്ക് പാസ് നൽകിയ ബിജെപി എംപിയെ പുറത്താക്കണമെന്നും സുരക്ഷാ വീഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ പഴുതടച്ച സുരക്ഷയാണ് ഉറപ്പാക്കിയതെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം പൊളിയുന്നതായിരുന്നു ഇന്നലെ നടന്ന അക്രമം. എന്നാൽ സംഭവത്തെ നിസാരവത്കരിക്കാനായിരുന്നു കേന്ദ്രത്തിന്റെ ശ്രമം. വെറും പുക മാത്രമാണെന്നും പേടിക്കാനൊന്നുമില്ലെന്നുമായിരുന്നു സ്പീക്കർ പ്രതികരിച്ചത്. എന്നാൽ അഞ്ച് വലയ സുരക്ഷാ പരിശോധന പൂർത്തിയാക്കി പ്രതികൾ എങ്ങനെ അകത്തുകടന്നുവെന്ന ചോദ്യം ബാക്കിയാകുകയാണ്. ആളുകളെ കൃത്യമായി മനസ്സിലാക്കി മാത്രമേ പാസ് നൽകാൻ പാടുള്ളുവെന്നാണ് ചട്ടം. എന്നാൽ മൈസൂര് നിന്നുള്ള ബിജെപി എംപി പ്രതാപ് സിൻഹ എങ്ങനെ ഇവർക്ക് പാസ് നൽകിയെന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നു. മഹുവ മൊയ്ത്രയെ പുറത്താക്കിയ പോലെ മൈസൂരു എംപിയെ പുറത്താക്കുമോയെന്നും പ്രതിപക്ഷം ചോദ്യമുയർത്തി.

Leave a Reply

Your email address will not be published. Required fields are marked *