ഫെഡറേഷൻ ഓഫ് പെന്തെകോസ്തൽ ചർച്ചസ് പ്രാർത്ഥനാസംഗമം നാളെ കൊടവിളാകത്ത്

Spread the love

പാറശ്ശാല: കേരളത്തിലെ പെന്തെക്കോസ്ത് സഭകളുടെ ഏകീകരണവും ആത്മീക ഉണർവ്വും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് പെന്തെക്കോസ്ത് ചർച്ചസിൻ്റെ പ്രാർത്ഥനാസംഗമവും പ്രയർ വേൾഡ് എറൈസ് ആൻഡ് ഷൈൻ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന പാസ്റ്റേഴ്സ് & ലീഡേഴ്‌സ് കോൺഫറൻസും നാളെ രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ കൊടവിളാകം ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി ക്രൈസ്റ്റ് ചർച്ച്) യിൽ വെച്ച് നടക്കും. പ്രസ്തുത ഐക്യ പെന്തെക്കോസ്ത് സമ്മേളനത്തിൽ ഏ.ജി സതേൺ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ എൻ.പീറ്റർ, വിസ്ഡം ഫോർ ഏഷ്യ സ്ഥാപകൻ പാസ്റ്റർ എബ്രഹാം തോമസ് (U.S.A) എന്നിവർ മുഖ്യ പ്രഭാഷകന്മാരാകും.പ്രാർത്ഥനക്കും സുവിശേഷീകരണത്തിനും പ്രാധാന്യത നൽകി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ഫെഡറേഷൻ ഓഫ് പെന്തെക്കോസ്തൽ ചർച്ചസ്. ഫലകരമായ സുവിശേഷീകരണത്തോടൊപ്പം ദൈവ സഭകൾ പരസ്പരമുള്ള ഐക്യത നിലനിർത്തുകയും കൃപാവര പ്രാപ്തരായ ശുശ്രൂഷകന്മാരെ ഒരുക്കിയെടുക്കുകയും ചെയ്യുക എന്നതാണ് ഈ സംഘനയുടെ ദൗത്യ പ്രസ്താവന. ആത്യന്തികമായി സമഗ്രമായ സഭാവളർച്ചയുടെ ഭാഗമായി മാറുകയാണ് പ്രധാന ലക്ഷ്യം. പാസ്റ്റർ ബിനു പാറശ്ശാല, പാസ്റ്റർ ബിജു.എൻ, പാസ്റ്റർ പുഷ്പരാജ്,പാസ്റ്റർ അനിഷ്.എ എന്നിവർ സമ്മേളനത്തിൻ്റെ സംഘാടകരായി പ്രവർത്തിക്കും. പ്രയർ വേൾഡ് ഗോസ്പൽ ടീം ഗാനശുശൂഷകൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *