സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹരജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി : സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹരജി സുപ്രീംകോടതി തള്ളി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കണമെന്ന ഹരജിയാണ് തള്ളിയിരിക്കുന്നത്.കേസില്‍ കർദിനാൾ ജോർജ് ആലഞ്ചേരി വിചാരണ നേരിടണം .ഹൈക്കോടതി വിധി നിലനില്‍ക്കും.സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസാണ് ഹർജി നൽകിയത്.ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്. ഏഴ് കേസുകളാണ് കര്‍ദിനാളിനെതിരെയുള്ളത്.സിറോ മലബാര്‍ സഭ .ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത് .പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രൂപതകള്‍ നല്‍കിയ ഹരജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.