എല്ലാവര്‍ക്കും സ്ഥിരം വീടുകൾ : 40,000 സാധാരണ റെയിൽവേ കോച്ചുകൾ വന്ദേ ഭാരത് ആക്കി മാറ്റും
എല്ലാവര്‍ക്കും സ്ഥിരം വീടുകള്‍ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. 1.47 കോടി യുവാക്കള്‍ക്ക് സ്‌കില്‍ ഇന്ത്യയില്‍ പരിശീലനം നല്‍കി. പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന വിപുലീകരിക്കും. കഴിഞ്ഞ 4 വര്‍ഷമായി സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലായി. യുവശക്തി സാങ്കേതിക പദ്ധതി തയ്യാറാക്കും. മൂന്ന് റെയില്‍ ഇടനാഴികള്‍ ആരംഭിക്കും. പാസഞ്ചര്‍ ട്രെയിനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. പ്രധാനമന്ത്രി ഗതി ശക്തി യോജനയ്ക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. ചരക്ക് ഗതാഗത പദ്ധതിയും വികസിപ്പിക്കും. 40,000 സാധാരണ റെയില്‍വേ കോച്ചുകള്‍ വന്ദേ ഭാരത് ആക്കി മാറ്റും. വിമാനത്താവളങ്ങളുടെ എണ്ണം വര്‍ധിച്ചു. ആയിരം വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി ഏവിയേഷന്‍ കമ്പനികള്‍ മുന്നോട്ട് പോവുകയാണ്.