ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആക്രമണം : യുവാവ് അറസ്റ്റിൽ
മണ്ണന്തല: ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. പൗഡിക്കോണം സ്വദേശി മനോജ് (49) ആണ് അറസ്റ്റിലായത്. മണ്ണന്തല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.മണ്ണന്തല സ്റ്റേഷൻ പരിധിയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 23-ന് ഉച്ചയ്ക്ക് അന്നദാന സദ്യക്കിടെയായിരുന്നു ആക്രമണം. കല്ലയം ദേവീക്ഷേത്രത്തിനു സമീപം താമസിക്കുന്ന ബിപിനാണ് ആക്രമണത്തിനിരയായത്. അന്നദാനത്തിനിടെ വരിതെറ്റിച്ചു മുന്നിൽ കയറി വന്ന മനോജിനെ തടഞ്ഞതിലുള്ള പ്രകോപനമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതി ബിപിനെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.സിഐ ബൈജു, എസ്ഐ സുധീഷ് എന്നിവർ ഉൾപ്പെട്ട സംഘം ആണ് പിടികൂടിയത്. തുടർന്ന്, മനോജിനെ ജാമ്യത്തിൽ വിട്ടയച്ചു.