മറ്റൊരു ചരിത്രനേട്ടത്തിന് തിരി തെളിയിച്ച് നിഷ് (NICHE ) കന്യാകുമാരി
_ദക്ഷിണേന്ത്യയിലെ യൂണിവേഴ്സിറ്റികളിൽ ആദ്യമായി നാനോ ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്റർ_
തിരുവനന്തപുരം : മറ്റൊരു ചരിത്രനേട്ടത്തിന് തിരി തെളിയിച്ച് നിഷ് (NICHE ) കന്യാകുമാരി .ദക്ഷിണേന്ത്യയിലെ യൂണിവേഴ്സിറ്റികളിൽ ആദ്യമായി നാനോ ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്റർ നിഷിൽ ആരംഭിച്ചു . തുടർന്ന് വിവിധ കമ്പനികളുമായിനൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻധാരണാപ്പത്രങ്ങളിൽ ഒപ്പിട്ടു.കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് & ടെക്നോളജി ( CSIR-NIIST) , കാഡ് പോയിന്റ് എൻജിനീയറിങ് സൊല്യൂഷ്യൻസ് പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജർഡി ഗുറ്റ്പേൾ അഗസ്ത്യാർമുനി ചിൽഡ്രൻ ആൻഡ് മെറ്റർനിറ്റി ഹോസ്പിറ്റൽ വെള്ളാംമഠം , നോയിറ്റഡു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി,വിജയലക്ഷ്മി ഹൈടെക് സൊല്യൂഷൻ ഇന്ത്യ ഹൈദരാബാദ്, ആർ എസ് വിൻടെക് എൻജിനീയർസ് പ്രൈവറ്റ് ലിമിറ്റഡ്,വിജയ ഫിഷിംഗ് നെറ്റ് നാഗർകോവിൽ ,ഇൻബോക്സ് ഇൻഫോ സൊല്യൂഷൻസ്,തേജസ് ട്രാൻസിലേഷൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്,ബോലിച്ചി സയൻസ് പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ തുടങ്ങി വിവിധ കമ്പനികളുമായി സാങ്കേതിക, നൈപുണ്യ, വൈധ്യഗ്ദ്ധ കൈമാറ്റത്തിനായുള്ള ധാരണാപത്രം ഒപ്പിട്ടു.നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉത്ഘാടനം ചെയ്തു. ഡോ.സി ആനന്ദരാമകൃഷ്ണൻ (ഡയറക്ടർ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി ) മുഖ്യാതിഥിയായിരുന്നു.ശ്രീ. എം.എസ്. ഫൈസൽ ഖാൻ , ഡോ. ആർ.പെരുമാൾ സ്വാമി , ഡോ.എ. കെ.കുമാരഗുരു, ഡോ. കെ. എ. ജനാർദ്ദനൻ, ഡോ. എ. ഷാജിൻ നർഗുണം, ഡോ.പി. തിരുമാൽവലവൻ, ശ്രീ. ജെ.പി ജയൻ, എം. മുരുഗൻ, ഡോ.ജെ പി ജയൻ , ഡോ.എം മുരുകൻ വിവിധ കമ്പനികളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.