കുത്തതുകാൽ പഞ്ചായത്തിലെ പൊതുവഴി റോഡ് സ്വകാര്യ വ്യക്തി കയ്യേറി മണ്ണിട്ടു നികത്തി

Spread the love

നെയ്യാറ്റിൻകര : കുത്തതുകാൽ പഞ്ചായത്തിലെ പൊതുവഴി റോഡ് സ്വകാര്യ വ്യക്തി കയ്യേറി മണ്ണിട്ടു നികത്തി. അരുവിയോട് വാർഡിൽ ചാമവിള കട്ടറമല റോഡാണ് സ്വകാര്യ വ്യക്തി കയ്യേറി മണ്ണിട്ട് നികത്തിയത്. ഇതേ തുടർന്ന് ഇപ്പോൾ പൊതുവഴി സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതെ വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രദേശത്തെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി കാൽനടയാത്രക്കാരും സഞ്ചരിക്കാൻ കഴിയാതെ ദുരിതത്തിലാണ്.

സ്വകാര്യ വ്യക്തിയുടെ ഇത്തരം പ്രവർത്തികൊണ്ട് അരുവിയോടെ വാർഡിലെ പൊതുജനങ്ങളുടെ കുടിവെള്ളം ദുരിതത്തിലാഴ്ത്തി . പൊതു ടാപ്പ് വരെ ഇയാൾ മണ്ണിട്ടുമൂടി. ഇയാളുടെ ഇത്തരം പ്രവൃത്തിക്കെതിരെ നിരവധി പരാതികൾ ബന്ധപ്പെട്ട അധികാരികൾക്കും പഞ്ചായത്തിനും നൽകിക്കും ഫലമുണ്ടായില്ലെന്നും ആക്ഷേപവും പ്രദേശവാസികൾ ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *