രാജ്യത്തെ 334 രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; കേരളത്തിലെ ആറ് പാർട്ടികൾ പുറത്ത്

Spread the love

ആറ് വർഷത്തിലേറെയായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാതിരിക്കുകയും 1951 ലെ ആർപി ആക്ടിലെ സെക്ഷൻ 29 എ പ്രകാരമുള്ള നിർബന്ധിത മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്തതിന് 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. .രജിസ്റ്റർ ചെയ്തിട്ടുള്ള ഈ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവയാണ്. ഈ പാർട്ടികൾക്ക് ഭൗതികമായി ഓഫീസുകൾ സ്ഥാപിക്കാൻ കഴിയില്ലരാജ്യത്ത് ആകെ 2,854 രാഷ്ട്രീയ പാർട്ടികളാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇപ്പോൾ 334 എണ്ണത്തിന്റെ അംഗീകാരം റദ്ദാക്കിയതോടെ 2520 എണ്ണം അവശേഷിക്കുന്നു. നിലവിൽ ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളാണുമുള്ളത്. രാഷ്ട്രീയ പാർട്ടികൾ ആറ് വർഷത്തിലൊരിക്കലെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന മാനദണ്ഡമുണ്ട്. കൂടാതെ പാർട്ടികളുടെ പേരിലോ വിലാസത്തിലോ ഔദ്യോഗിക പദവികളിലോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ ഉടൻ തന്നെ കമ്മീഷനെ അറിയിക്കുകയും വേണംഅംഗീകാരം റദ്ദാക്കിയതിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുമുണ്ട്. ആർഎസ്‌പി (ബി), എൻഡിപി സെക്കുലർ എന്നിവയാണ്. കേരളത്തിലേത്. ആം ആദ്മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി), ഭാരതീയ ജനതാ പാർട്ടി (ബിജെപി), സിപിഎം, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവയാണ് ദേശീയ പാർട്ടികൾ.

Leave a Reply

Your email address will not be published. Required fields are marked *